13-ാം വയസില്‍ തന്നെ ബന്ധു പീഡിപ്പിച്ചതായി പ്രശസ്ത ടിവി അവതാരക സൈറാ ഖാന്റെ വെളിപ്പെടുത്തല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 12.11.2016) പതിമൂന്നാം വയസ്സില്‍ താന്‍ ബന്ധുവിന്റെ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രശസ്ത ടി വി അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ സൈറാ ഖാന്റെ വെളിപ്പെടുത്തല്‍. ലൂസ് വുമണ്‍ എന്ന പ്രശസ്തമായ ഷോയില്‍ പാനലിസ്റ്റ് ആണ് സൈറ. സൈറയുടെ അപ്രതീക്ഷിതമായ വെളിപ്പെടുത്തല്‍ അവതാരകയെപ്പോലും ഞെട്ടിച്ച് കളഞ്ഞു.

പതിമൂന്നാം വയസ്സില്‍ തന്റെ മുറിയിലേയ്ക്ക് കടന്നു വന്ന ബന്ധു തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നും ഈ സത്യം വെളിപ്പെടുത്തുന്നതില്‍ തനിക്ക് കുറ്റബോധം ഒന്നുമില്ലെന്നുമാണ് സൈറയുടെ വെളിപ്പെടുത്തല്‍. മറ്റു സ്ത്രീകളോടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ തുറന്ന് പങ്കു വയ്ക്കണമെന്നും സൈറ അഭിപ്രായപ്പെട്ടു. അതേസമയം തനിക്ക് എല്ലാ പിന്തുണയും തന്ന ഭര്‍ത്താവിനും കുടുംബത്തിനും സൈറ നന്ദി പറഞ്ഞു.

ബലാത്സംഗത്തിനെതിരെ ക്യാമ്പെയിന്‍ നടത്തുന്ന മുക്താര്‍ മായിയുമായുള്ള ലൈവ്
13-ാം വയസില്‍ തന്നെ ബന്ധു പീഡിപ്പിച്ചതായി പ്രശസ്ത ടിവി അവതാരക സൈറാ ഖാന്റെ വെളിപ്പെടുത്തല്‍
സംഭാഷണത്തിനിടയിലാണ് സൈറയുടെ വെളിപ്പെടുത്തല്‍. ഈ തുറന്ന് പറച്ചില്‍ പരിപാടിയുടെ പ്രവര്‍ത്തകര്‍ക്കോ അവതാരകയ്‌ക്കോ അറിയില്ലായിരുന്നു.അപ്രതീക്ഷിതമായ തുറന്ന് പറച്ചിലില്‍ എല്ലാവരും ഞെട്ടിപ്പിച്ചുകളഞ്ഞു.

പക്ഷെ സൈറ ഉറച്ച ശബ്ദത്തില്‍ സംഭാഷണം തുടരുകയായിരുന്നു. ഇതുകാണുന്ന പല സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ മനസ്സില്‍ ഒതുക്കാതെ തുറന്ന് പറയാന്‍ പ്രചോദനം ആവട്ടെ എന്നും സൈറ പറഞ്ഞു. 46കാരിയായ സൈറ സി ബി ബി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ സീനിയര്‍ അവതാരകയായിരുന്നു.


Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല

Keywords:  Saira Khan on her brave immoral abuse confession: "I have no regrets about opening that can of worms", Television, Media, Husband, Family, Women, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script