Saif Ali Khan | 'ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു'; 'നാട്ടു നാട്ടു'വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഓസ്‌കര്‍ നേട്ടത്തില്‍ തിളങ്ങിയ 'നാട്ടു നാട്ടു'വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ചയാകുന്നത്. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊര്‍ജത്തോടെയാണ് രാം ചരണും ജൂനിയര്‍ എന്‍ടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും താരം പറഞ്ഞു.

'തെന്നിഡ്യന്‍ ഗാനങ്ങള്‍ എന്നെ ഏറെ വിസ്മയിപ്പിക്കുന്നു. നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്. നൃത്തസംവിധാനം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. തെന്നിന്‍ഡ്യയുടെ നൃത്തച്ചുവടുകളും താളവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു' എന്നും സെയ്ഫ് അലിഖാന്‍ പറഞ്ഞു.

Saif Ali Khan | 'ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു'; 'നാട്ടു നാട്ടു'വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടിയാണ് 'നാട്ടു നാട്ടു' ഓസ്‌കറില്‍ തിളങ്ങിയത്. എംഎം കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും തകര്‍പ്പന്‍ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'. ചന്ദ്രബോസിന്റേതാണു വരികള്‍. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചു.

നേരത്തെ തന്നെ ചിത്രത്തിന് ഒസ്‌കര്‍ ലഭിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ 'നാട്ടു നാട്ടു' പാട്ടിന് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ആളുകള്‍ചുവടുകള്‍വെക്കുന്നതും കാണാമായിരുന്നു.

Keywords:  Saif Ali Khan praises Naatu Naatu: ‘What crazy steps… I would have a heart attack if I did that’, Mumbai, News, Cinema, Cine Actor, Dance, Saif Ali Khan, Oscar, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia