സാരിയില്‍ തിളങ്ങി സായി പല്ലവി; മലര്‍ മിസ് കലക്കിയല്ലോ എന്ന് ആരാധകര്‍

 


ചെന്നൈ: (www.kvartha.com 15.12.2021) 'പ്രേമം' എന്ന ചിത്രത്തിലെ മലര്‍ മിസായി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. ചുരുക്കം ചില ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. 

നൃത്തച്ചുവടുകള്‍ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും ലളിതമായ വേഷവിതാനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ സായിക്ക് ഇതിനോടകം തന്നെ കഴിഞ്ഞു. ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ സാരി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

തെലുങ്ക് സിനിമ ശ്യാം സിങ് റോയിയുടെ ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു സായ് പല്ലവി. ഫ്‌ളോറല്‍ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയാണ് സായ് ധരിച്ചിരിക്കുന്നത്. സ്ലിവ് ലസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. സാരിക്ക് അനുയോജ്യമായ അസസറീസും ധരിച്ചിട്ടുണ്ട്. ലോ ബണ്‍ രീതിയിലാണ് തലമുടി കെട്ടിയിരിക്കുന്നത്.

പൊതുവേ സാരിയിലാണ് സായ് പല്ലവി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഈ വേഷമാണ് തനിക്ക് കണ്‍ഫര്‍ട് എന്നും ഒരു അഭിമുഖത്തില്‍ സായ് പറഞ്ഞിരുന്നു. എന്തായാലും സാരിയില്‍ തിളങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മലര്‍ മിസ് കലക്കിയല്ലോ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

സാരിയില്‍ തിളങ്ങി സായി പല്ലവി; മലര്‍ മിസ് കലക്കിയല്ലോ എന്ന് ആരാധകര്‍


Keywords:  Sai Pallavi's new saree pictures are now going viral on social media, Chennai, News, Actress, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia