'പ്രണവാലയ..'; സായ് പല്ലവി- നാനി ചിത്രമായ ശ്യാം സിന്‍ഹ റോയിലെ പുതിയ ഗാനം പുറത്തുവിട്ടു, വീഡിയോ

 



ചെന്നൈ: (www.kvartha.com 12.01.2022) തെലുങ്ക് സൂപെര്‍സ്റ്റാര്‍ നാനി നായകനായെത്തിയ ചിത്രമാണ് 'ശ്യാം സിന്‍ഹ റോയി'. സായ് പല്ലവി നായികയായെത്തിയ ഈ ചിത്രത്തിന് വന്‍ സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത ഈ ചിത്രം ക്രിസ്തുമസ് റിലീസ് ആയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'പ്രണവാലയ' എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ ഗാനരംഗത്തുള്ളത്. സിരിവെന്നെലെ സീതാരാമ ശാസ്ത്രിയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മികി ജെ മെയര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

'പ്രണവാലയ..'; സായ് പല്ലവി- നാനി ചിത്രമായ ശ്യാം സിന്‍ഹ റോയിലെ പുതിയ ഗാനം പുറത്തുവിട്ടു, വീഡിയോ


മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 'ശ്യാം സിന്‍ഹ റോയി'യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളിയാണ്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. തെലുങ്ക് ഭാഷയില്‍ നിര്‍മിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

 

Keywords:  News, National, India, Chennai, Cinema, Cine Actor, Entertainment, YouTube, Social Media, Song, Sai Pallavi starrer film Shyam Singha Roy video song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia