താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് മലയാളത്തിന്റെ പ്രിയ താരം സായി പല്ലവി; കാരണമായി പറഞ്ഞത് ഇതാണ്
Nov 2, 2016, 15:45 IST
(www.kvartha.com 02.11.2016) താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് മലയാളത്തിന്റെ പ്രിയ താരം സായി പല്ലവി. പ്രണയത്തിന് ശേഷമായിരിക്കുമോ വിവാഹം എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തനിക്ക് മാതാപിതാക്കളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നായിരുന്നു ഇതിന് കാരണമായി സായി പറയുന്നത്. കഴിഞ്ഞദിവസം നടന്ന ഒരു സംവാദത്തെ അടിസ്ഥാനമാക്കി തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്‌കൂള്‍ ജീവിതമാണോ കോളജ് ജീവിതമാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കോളജ് എന്നായിരുന്നു മറുപടി. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തു. ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷം ഏതാണെന്ന് ചോദിച്ചപ്പോള്‍ മഹാഭാരത്തിലെ ദ്രൗപതി എന്ന് പറയുകയും ചെയ്തു.
തമിഴിലേക്ക് എപ്പോള്‍ എന്ന ചോദ്യമാണ് കൂടുതല്‍ പേരും സംവാദത്തില്‍ സായിയോട് ചോദിച്ചത്.
എന്നാല്‍ വൈകാതെ തന്നെ അത് ഉണ്ടാവുമെന്നും ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നു പറയുകയും ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിനിയായ സായി പല്ലവി പ്രേമം എന്ന ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സായി, ജോലിക്കൊപ്പമാണ് സിനിമയും മുന്നോട്ടു കൊണ്ടുപോകുന്നത്.
Keywords: Sai Pallavi Says No to Marriage and She has a Reason, Parents, Family, Doctor, Study, Actress, Cinema,Premam, Kali, Entertainment.
സ്‌കൂള്‍ ജീവിതമാണോ കോളജ് ജീവിതമാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കോളജ് എന്നായിരുന്നു മറുപടി. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തു. ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷം ഏതാണെന്ന് ചോദിച്ചപ്പോള്‍ മഹാഭാരത്തിലെ ദ്രൗപതി എന്ന് പറയുകയും ചെയ്തു.
തമിഴിലേക്ക് എപ്പോള്‍ എന്ന ചോദ്യമാണ് കൂടുതല്‍ പേരും സംവാദത്തില്‍ സായിയോട് ചോദിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സായി, ജോലിക്കൊപ്പമാണ് സിനിമയും മുന്നോട്ടു കൊണ്ടുപോകുന്നത്.
Keywords: Sai Pallavi Says No to Marriage and She has a Reason, Parents, Family, Doctor, Study, Actress, Cinema,Premam, Kali, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.