SWISS-TOWER 24/07/2023

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടി സായ് ധന്‍സികയ്ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 26.12.2018) 'യോഗി ദാ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ തമിഴ് നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു. കണ്ണിനാണ് താരത്തിന് പരിക്ക് പറ്റിയത് . ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഗൗതം കൃഷ്ണ സംവിധാനം ചെയ്യുന്ന യോഗി ദാ. ഈ ചിത്രത്തിന്റെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ധന്‍സികയ്ക്ക് പരിക്കേറ്റത്.

നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. കബാലി എന്ന ചിത്രത്തിലൂടെയാണ് ധന്‍സിക പ്രശസ്തയായത്. രജനികാന്തിന്റെ മകള്‍ ആയിട്ടാണ് ധന്‍സിക കബലിയില്‍ അഭിനയിച്ചത്.

 ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടി സായ് ധന്‍സികയ്ക്ക് പരിക്ക്

കണ്ണിന് ഗുരുതരമായി പരിക്കേറ്റ താരം അടുത്ത ദിവസം തന്നെ ഷൂട്ടിംഗിനെത്തുമെന്നാണ് അറിയുന്നത്. താന്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sai Dhanshika injured in shooting action sequence, chennai, Actress, Injured, hospital, Treatment, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia