SWISS-TOWER 24/07/2023

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

ADVERTISEMENT

ബംഗളൂരു: (www.kvartha.com 09.06.2020) കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നല്‍കി സിനിമാലോകം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് നടി മേഘ്‌ന രാജ്. ആദ്യത്തെ കണ്‍മണിയെ കാണാന്‍ കാത്തു നില്‍ക്കാതെയാണ് ചിരഞ്ജീവി സര്‍ജ പോയത്. മേഘ്‌ന നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്‌ന, കണ്ടു നില്‍ക്കുന്നവരുടേയും കണ്ണ് നിറയ്ക്കും.

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരായത്. 'ആട്ടഗര' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

ഞായറാഴ്ചയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. മൃതദേഹം ഇപ്പോള്‍ ബസവന്‍ഗുഡിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. കന്നഡ സൂപ്പര്‍ താരം യഷ്, അര്‍ജുന്‍ തുടങ്ങി വലിയ താരനിര തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് എത്തിയത്.

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

തമിഴകത്തിന്റെ പ്രിയതാരമായ അര്‍ജുന്‍ സര്‍ജയുടെ മരുമകന്‍ കൂടിയാണ് ചിരഞ്ജീവി സര്‍ജ. മരുമകന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി അര്‍ജുനും കുടുംബവും ചെന്നൈയിലേക്ക് തിരിച്ചിരുന്നു. മരുമകനെ കണ്ട് വികാരഭരിതനായ അര്‍ജുന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നി മേഘ്‌ന കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗര്‍ഭിണിയാണ് മേഘ്‌ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് സര്‍ജയുടെ മരണം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുന്‍പ് നെഞ്ചുവേദനയെ തുടര്‍ന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ ചികിത്യ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടഞ്ഞി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചു.

നടന്‍ അര്‍ജുന്റെ സഹോദരിയുടെ മകനാണ്. 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റിമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20ലധികം സിനിമകളില്‍ അഭിനയിച്ചു.

ചിരഞ്ജീവി സര്‍ജയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ താരങ്ങളും രംഗത്തെത്തി. നസ്രിയ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയവരാണ് ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്‌ലികള്‍ അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു എന്നും ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് മേഘ്‌നയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും ഇവര്‍ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ് എന്നാണ് നസ്രിയ കുറിച്ചത്.

ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കുടുംബത്തിന് കഴിയട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മരിക്കുന്നതിന് മുന്‍പായുള്ള ചിരഞ്ജീവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

മരണം രംഗബോധമില്ലാത്ത കോമാളി; ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന ഗര്‍ഭിണിയായ മേഘ്‌ന കണ്ടു നില്‍ക്കുന്നവരുടെ വിങ്ങലാവുന്നു; കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ മരണത്തിലേക്ക് നടന്നടുത്ത ചിരജ്ഞീവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകം

Keywords:  News, National, India, Bangalore, Cinema, Cine Actor, Death, Actress, Marriage, Entertainment, Sad Demise of Chiranjeevi Sarjas; Meghna Raj is Four Months Pregnant
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia