Jr NTR | 'നിങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചാല്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും'; ആരാധകരെ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തി ജൂനിയര്‍ എന്‍ടിആര്‍
Mar 20, 2023, 17:48 IST
ഹൈദരാബാദ്: (www.kvartha.com) 'നാട്ടു നാട്ടു' പാട്ടിന്റെ ഓസ്കാര്‍ പുരസ്കാരത്തിന് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ തെലുങ്ക് സൂപര്സ്റ്റാര് ജൂനിയര്‍ എന്‍ടിആര്‍ അടുത്തിടെ ഹൈദരാബാദില്‍ നടന്ന വിശ്വക് സെന്നിന്റെ വരാനിരിക്കുന്ന 'ദാസ് കാ ധാംകി' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുക്കുകയും ആരാധകരുമായി സംവദിക്കുകയും ചെയ്തു.
ഓസ്കാര്‍ നേടി ലോസ് ഏന്ജല്സില് നിന്ന് ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയശേഷം ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുത്ത ആദ്യത്തെ പൊതുചടങ്ങായിരുന്നു ഇത്.
ചടങ്ങില്‍, അടുത്ത ചിത്രം ഏതാണെന്ന ചോദ്യത്തില്‍ വലഞ്ഞതോടെ അവരെ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയിരിക്കുകയാണ് നടന് ജൂനിയര്‍ എന്‍ടിആര്‍. തന്റെ അടുത്ത പ്രോജക്ടുകളെ കുറിച്ച് ചോദിച്ചാല്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് നടന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകരോട് പറഞ്ഞു.
അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ അടുത്ത സിനിമകളെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് താരം തമാശയായി ആരാധകരോട് പറഞ്ഞത്.
'ഞാന്‍ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചാല്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും.'- എന്നാല്‍ പിന്നീട് പറഞ്ഞത് തമാശയാണെന്നും സിനിമ ചെയ്യുന്നത് നിര്‍ത്താന്‍ തനിക്ക് പദ്ധതിയില്ലെന്നും നടന് ആരാധകരോട് പറഞ്ഞു.
ജൂനിയര്‍ എന്‍ടിആര്‍ കൊരട്ടാല ശിവയ്ക്കൊപ്പം അടുത്ത ചിത്രം ചെയ്യുമെന്നും ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക എന്നുമാണ് പുറത്തുവരുന്ന വിവരം. 2024 ഏപ്രില്‍ 5 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഈ ചിത്രം എന്നാണ് റിപോര്‍ടുകള്‍.
Keywords: News, National, India, Entertainment, Actor, Cine Actor, Top-Headlines, Latest-News, Lifestyle & Fashion, Cinema, RRR Star Jr NTR Makes Statement, Reveals ‘If You… I’ll Stop Doing Films’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.