ശൈലജ ടീചര്‍ക്ക് ആരോഗ്യമന്ത്രിസ്ഥാനം തിരിച്ചുകൊടുക്കുമോ? കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്; ഫേസ് ബുക് പോസ്റ്റുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍

 


കൊച്ചി: (www.kvartha.com 22.07.2021) ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയഭേദമെന്യേ പലരുടെയും മുഖത്ത് നിരാശ പടര്‍ത്തിയ തീരുമാനമായിരുന്നു രണ്ടാം പിണറായി സര്‍കാരില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീചര്‍ ഉണ്ടാവില്ല എന്നത്. 
ഈ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ആഗോള പ്രശസ്തി നേടുകയും ചെയ്ത ടീചറമ്മ എന്ന് വിളിച്ച് ഏവരും നെഞ്ചിലേറ്റിയ ശൈലജയുടെ അഭാവം മലയാളിക്ക് അത്ര പെട്ടെന്ന് പൊരുത്തപ്പെടാന്‍ ആകുമായിരുന്നില്ല.

ഈ സാഹചര്യത്തില്‍ ഒരു പോസ്റ്റുമായി വരികയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. 'സ്ഫടികം' സിനിമയില്‍ മോഹന്‍ലാലിന്റെ ആട് തോമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും രൂപേഷ് ആണ്. ഫേസ്ബുക് കുറിപ്പിലാണ് രൂപേഷ് തന്റെ ആഗ്രഹം ചുരുങ്ങിയ വാക്കുകളില്‍ പ്രകടിപ്പിച്ചത്.

പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ;


'No offense to the current Health Minister of Kerala! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍, കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു. കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്. എന്ന്, കേരളത്തില്‍ വോട് ചെയ്ത ഒരു പൗരന്‍
- രൂപേഷ് പീതാംബരന്‍

എല്ലാവര്‍ക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയില്‍ പറയാം! ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം.

#bringbackshailajateacher'

#Request

ശൈലജ ടീചര്‍ക്ക് ആരോഗ്യമന്ത്രിസ്ഥാനം തിരിച്ചുകൊടുക്കുമോ?  കേരളത്തിലെ മനുഷ്യരുടെ ജീവന്‍ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്;  ഫേസ് ബുക് പോസ്റ്റുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍

 

 Keywords:  Roopesh Peetambaran's facebook post to bring back KK Shailaja, Kochi, News, Facebook Post, Director, Health, Health and Fitness, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia