ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം, ക്വറോണ്‍ സംവിധായകന്‍, മികച്ച നടന്‍ റമി മാലിക്ക്, നടി ഒളിവിയ കോള്‍മെ; 'റോമ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോസ് ആഞ്ചലസ്: (www.kvartha.com 25.02.2019) 91-ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം 'ഗ്രീന്‍ ബുക്ക്'. 'റോമ' ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും.

മികച്ച വിദേശഭാഷാ ചിത്രവും 'റോമ' തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്സഡി നാല് പുരസ്‌കാരങ്ങള്‍ നേടി.

  ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം, ക്വറോണ്‍ സംവിധായകന്‍, മികച്ച നടന്‍ റമി മാലിക്ക്, നടി ഒളിവിയ കോള്‍മെ; 'റോമ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്സഡിയിലെ അഭിനയത്തിനാണ്. ഒപ്പം സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, എഡിറ്റിംഗ് പുരസ്‌കാരങ്ങളും ബൊഹീമിയന്‍ റാപ്സഡി നേടി. റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങളുണ്ട്. ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് പാന്തറിന് അവാര്‍ഡുകള്‍ ലഭിച്ചത്. ദി ഫേവറിറ്റിലെ അഭിനയത്തിന് ഒളിവിയ കോള്‍മെനാണ് നടി.

  ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം, ക്വറോണ്‍ സംവിധായകന്‍, മികച്ച നടന്‍ റമി മാലിക്ക്, നടി ഒളിവിയ കോള്‍മെ; 'റോമ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

സഹനടിക്കുള്ള പുരസ്‌കാരം റജീന കിംഗിനാണ്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇവരുടെ ആദ്യ ഓസ്‌കറാണിത്. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.

  ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം, ക്വറോണ്‍ സംവിധായകന്‍, മികച്ച നടന്‍ റമി മാലിക്ക്, നടി ഒളിവിയ കോള്‍മെ; 'റോമ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

ഓസ്‌കര്‍ 2019 പുരസ്‌കാര പട്ടിക

സിനിമ- ഗ്രീന്‍ ബുക്ക്

സംവിധാനം- അള്‍ഫോന്‍സോ ക്വറോണ്‍ (റോമ)

നടി- ഒളിവിയ കോള്‍മെന്‍ (ദി ഫേവറിറ്റ്)

നടന്‍- റമി മാലിക് (ബൊഹീമിയന്‍ റാപ്സഡി)

  ഓസ്‌കര്‍ 2019: 'ഗ്രീന്‍ ബുക്ക്' മികച്ച ചിത്രം, ക്വറോണ്‍ സംവിധായകന്‍, മികച്ച നടന്‍ റമി മാലിക്ക്, നടി ഒളിവിയ കോള്‍മെ; 'റോമ'യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

ഗാനം- 'ഷാലോ' (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒറിജിനല്‍ സ്‌കോര്‍- ബ്ലാക്ക് പാന്തര്‍

അവലംബിത തിരക്കഥ- ബ്ലാക്ക്ക്ലാന്‍സ്മാന്‍

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ഗ്രീന്‍ ബുക്ക്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍

വിഷ്വല്‍ എഫക്ട്സ്- ഫസ്റ്റ് മാന്‍

സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചര്‍- ഫ്രീ സോളോ

മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിംഗ്- വൈസ്

വസ്ത്രാലങ്കാരം- ബ്ലാക്ക് പാന്തര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍- ബ്ലാക്ക് പാന്തര്‍

സിനിമാറ്റോഗ്രഫി- റോമ (അല്‍ഫോന്‍സോ ക്വറോണ്‍)

സൗണ്ട് എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്സഡി

സൗണ്ട് മിക്സിംഗ്- ബൊഹീമിയന്‍ റാപ്സഡി

വിദേശഭാഷാ ചിത്രം- റോമ (മെക്സിക്കോ)

എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്സഡി

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

അനിമേറ്റഡ് ഫീച്ചര്‍- സ്പൈഡര്‍-മാര്‍: ഇന്‍ടു ദി സ്പൈഡര്‍-വേഴ്സ്

അനിമേറ്റഡ് ഷോര്‍ട്ട്- ബാവൊ

ഡോക്യുമെന്ററി ഷോര്‍ട്ട്- പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Roma" wins Best Foreign Language Film Award of 91st Oscars, Oscar, News, Award, Trending, Cinema, America, World, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script