FB Post | 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേത്; കുറിപ്പുമായി റോബര്‍ട് കുര്യാക്കോസ്

 


കൊച്ചി: (www.kvartha.com) അട്ടപ്പാടി മധു കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി വിധിച്ച ഈ സന്ദര്‍ഭത്തില്‍ കുറിപ്പുമായി എത്തിയിരിക്കയാണ് നടന്‍ മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട് കുര്യാക്കോസ്. ഫേസ്ബുകിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ചിരിക്കുകയാണ്. 16 പേരില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞിട്ടുണ്ട്. മധു കേസില്‍ ആദ്യം മുതല്‍ ശബ്ദമുയര്‍ത്തിയ സിനിമാതാരങ്ങളില്‍ ഒരാളാണ് നടന്‍ മമ്മൂട്ടി.

തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട് എന്നും ഇതോടൊപ്പം ഓര്‍ക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനമാണെന്നും റോബര്‍ട് തന്റെ പോസ്റ്റില്‍ കുറിക്കുന്നു. 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ് കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് മധു കേസെന്നും റോബര്‍ട് കുറിക്കുന്നു.

റോബര്‍ട് കുര്യാക്കോസിന്റെ കുറിപ്പ്:

മധുവിന് നീതിനല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരു പേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം. 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു.

FB Post | 'ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേത്; കുറിപ്പുമായി റോബര്‍ട് കുര്യാക്കോസ്
ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫെയ്സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയര്‍ന്നപ്പോള്‍ മധുവിന്റെ കുടുംബത്തിന് നിയമസഹായം( നിയമോപദേശം )നല്‍കുന്നതിനായി അഭിഭാഷകന്റെ സഹായം ഏര്‍പ്പെടുത്തുക കൂടി ചെയ്തു അദ്ദേഹം.

മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ് കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍ കൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാകുന്നതും അതുകൊണ്ടുതന്നെ...

Keywords:  Robert Kuriakose FB Post about Actor Mammootty influence of Madhu case, Kochi, News, Facebook Post, Mammootty, Cine Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia