വിഖ്യാത നടന്‍ ഋഷി കപൂറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മകള്‍ ഋദ്ദിമാ കപൂര്‍ സാഹ്നി ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്തിയത് കാറില്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ച്; ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പ്രത്യേക അനുമതി വാങ്ങി 18 മണിക്കൂറുകളാണ് ഈ താരപുത്രി സഞ്ചരിച്ചത്

 


ന്യൂഡെല്‍ഹി: (www.kvartha.com 30.04.2020) വിഖ്യാത നടന്‍ ഋഷി കപൂറിനെ അവസാനമായി ഒരു നോക്കു കാണാന്‍ മകള്‍ ഋദ്ദിമാ കപൂര്‍ സാഹ്നി ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്തിയത് കാറില്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ച്. ലോക്ഡൗണിന്റെ സാഹചര്യത്തില്‍ പ്രത്യേക അനുമതി വാങ്ങി 18 മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ഋദ്ദിമ വീട്ടിലെത്തിയത്. ഋഷികപൂറിന്റെ രണ്ടുമക്കളില്‍ മൂത്തയാളാണ് ഋദ്ദിമ കപൂര്‍.

ഒരു വ്യവസായിയെ വിവാഹം കഴിച്ച് ഡെല്‍ഹിയില്‍ താമസിക്കുകയാണ് 39 കാരിയായ ഋദ്ദിമ. പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മുംബൈയിലേക്ക് പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്ന മറുപടിയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് കാറില്‍ പോകാന്‍ അനുമതി തേടി. ഇതിന് രാത്രി ഏറെ വൈകിയായിരുന്നു മറുപടി കിട്ടിയത് . ഉടന്‍ തന്നെ യാത്ര തിരിക്കുകയും 18 മണിക്കൂര്‍ കൊണ്ട് 1400 കി. മീ. സഞ്ചരിച്ച് വീട്ടിലെത്തുകയും ചെയ്തു.

വിഖ്യാത നടന്‍ ഋഷി കപൂറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മകള്‍ ഋദ്ദിമാ കപൂര്‍ സാഹ്നി ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്തിയത് കാറില്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ച്; ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പ്രത്യേക അനുമതി വാങ്ങി 18 മണിക്കൂറുകളാണ് ഈ താരപുത്രി സഞ്ചരിച്ചത്

കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാനം, തീവണ്ടി തുടങ്ങി അന്തര്‍ സംസ്ഥാന ഗതാഗതമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഒരു മാസത്തിന് ശേഷം ബുധനാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോകാന്‍ കേന്ദ്രം അനുവാദം നല്‍കിയത്. അത്യാവശ്യക്കാര്‍ക്ക് സ്പെഷ്യല്‍ പാസ് വാങ്ങി റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ കഴിയും.

വ്യാഴാഴ്ച രാവിലെയായിരുന്നു ഋഷികപൂര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞത്. ഋഷികപൂറിന്റെ മരണത്തോടെ ബോളിവുഡിന് തുടര്‍ച്ചയായി രണ്ടാമത്തെ നഷ്ടമാണ് വരുത്തിയത്. കഴിഞ്ഞ ദിവസം നടന്‍ ഇര്‍ഫാന്‍ ഖാന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

Keywords:  Rishi Kapoor funeral: Daughter Riddhima to drive 1400 kms from Delhi to Mumbai for actor's last rites, New Delhi, News, Cinema, Cine Actor, Dead, Mumbai, Daughter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia