'ഞാൻ അന്ന് ആരാധനയോടെ നോക്കി, ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ'; ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി റിമി ടോമി

 


കൊച്ചി: (www.kvartha.com 31.08.2021) മലയാള സിനിമയുടെ നാഴികകല്ലായ ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി. എന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകനാണ് ജയസൂര്യ. ഒന്നിനൊന്നു വേറിട്ടതാണ് ജയസൂര്യയുടെ കഥാപാത്രങ്ങള്‍. ഇപ്പോഴിതാ 43 ആം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് റിമി ടോമിയടക്കം നിരവധിപേരാണ് ആശംസകളുമായി എത്തിയത്.

'ഞാൻ അന്ന് ആരാധനയോടെ നോക്കി, ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ'; ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി റിമി ടോമി


റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം:

'ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ, പിന്നീട് ഇന്ന് മലയാള സിനിമയിലെ സുപെർ സ്റ്റാർ. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയ്യൂസ്സും ആരോഗ്യവും ദൈവം തരട്ടെ' 

എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്.
ജയസൂര്യയുടെ ഒരു ഫോട്ടോയും റിമി ടോമി ഷെയര്‍ ചെയ്തിരിക്കുന്നു.

Keywords:  News, Rimi Tomy, Entertainment, Birthday, Jayasurya, Cinema, Film, Actor, Actress, Social Media, Kerala, State, Rimi Tommy wishes Jayasurya a happy birthday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia