റിമയുടെ 'ആഭാസം' എത്തുന്നു

 


(www.kvartha.com 07.04.2018) ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. നിരവധി ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും തിരിച്ചെത്തുകയാണ് താരം. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ആഭാസം എന്ന ചിത്രത്തിലൂടെയാണ് റിമ വീണ്ടും തിരിച്ചെത്തുന്നത്.

വ്യത്യസ്തമായ പ്രമേയമാണ് ആഭാസത്തിന്റെ പ്രത്യേകതയെന്നും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഒരു ബസും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്.

റിമയുടെ 'ആഭാസം' എത്തുന്നു

ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പോലീസിങ്, ട്രാന്‍സ് ജെന്‍ഡര്‍ വിഷയങ്ങള്‍ തുടങ്ങി കാലിക പ്രസക്തിയുള്ള നിരവധി കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യാം എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ജൂബിത് നമ്രാഡത്താണ് ചിത്രത്തിന്റെ സംവിധായകന്‍.

Keywords: Rima, Suraj and Sheethal Shyam team up for `Aabhasam`, Rima Kallingal, News, Cinema, Director, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia