SWISS-TOWER 24/07/2023

Marriage | ബോളിവുഡിലെ പ്രണയജോടികളായ അലി ഫസലും റിച ഛദ്ദയും വിവാഹിതരാകുന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡിലെ പ്രണയജോടികളായ നടന്‍ അലി ഫസലും നടി റിച ഛദ്ദയും വിവാഹിതരാകുന്നു. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. സെപ്തംബര്‍ 30-ന് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്നും ഒക്ടോബര്‍ ആദ്യവാരത്തില്‍ മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ വച്ച് വിവാഹസത്കാരം നടക്കുമെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
Aster mims 04/11/2022

Marriage | ബോളിവുഡിലെ പ്രണയജോടികളായ അലി ഫസലും റിച ഛദ്ദയും വിവാഹിതരാകുന്നു

ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാകേണ്ടിയിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

ഡെത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍. ഫുക്രേ 3- യാണ് റിചയുടെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ ദ ഗ്രേറ്റ് ഇന്‍ഡ്യന്‍ മര്‍ഡര്‍ എന്ന വെബ് സീരീസിലും വേഷമിടുന്നു.

Keywords: Richa Chadha-Ali Fazal wedding: Couple to tie the knot in Mumbai on THIS date followed by two grand receptions, Mumbai, Bollywood, Cinema, Marriage, Actress, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia