SWISS-TOWER 24/07/2023

സുശാന്ത് സിങ് രാജ്പുതിന്റെ മരണം; ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; കുറ്റസമ്മതം നടത്തിയത് 3 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍

 


ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 08.09.2020) ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച ആറ് മണിക്കൂറും തിങ്കളാഴ്ച എട്ട് മണിക്കൂറും റിയയെ ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 14ന് ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായുളള ചോദ്യം റിയ മുന്‍പ് നിരസിച്ചിരുന്നെങ്കിലും നര്‍കോട്ടിക് വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ റിയ ഇക്കാര്യം സമ്മതിച്ചു.

 സുശാന്ത് സിങ് രാജ്പുതിന്റെ മരണം; ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; കുറ്റസമ്മതം നടത്തിയത് 3 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍

തന്റെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി വഴി ലഹരി നിറച്ച സിഗരറ്റ് നല്‍കിയിരുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. മുന്‍പ് റിയയുടെ ഫോണില്‍ ലഹരിയുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കേസില്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, പാചകക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ മുന്‍പ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.

Keywords:  Rhea Chakravarthi Arrested In Drugs Case, Mumbai, News, Actress, Bollywood, Arrested, Trending, Suicide, National, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia