മയക്കുമരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം
Dec 2, 2020, 18:25 IST
മുംബൈ: (www.kvartha.com 02.12.2020) മയക്കുമരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമാണ് ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. ഇതേ കേസില്‍ റിയ ചക്രബര്‍ത്തി നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
അറസ്റ്റിലായതിന് ശേഷം ഒക്ടോബറില്‍ ഷോവിക്കും സഹോദരി റിയയും ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിയയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഷോവിക്കിന് കോടതി ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെ നവംബര്‍ ആദ്യ വാരം സമര്‍പിച്ച ജാമ്യാപേക്ഷയിലാണ് നിലവില്‍ കോടതി ഷോവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്.
Keywords: Rhea Chakraborty's Brother Gets Bail In Drugs Case 3 Months After Arrest, Mumbai, News, Bollywood, Actress, Brother, Bail, Court, Trending, National, Cinema.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബോളിവുഡ് സിനിമാലോകത്തെ ലഹരിമരുന്ന് ഉപയോഗത്തിലേക്കും നീണ്ടിരുന്നു. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും ഷോവിക്കിനൊപ്പം അറസ്റ്റിലായിരുന്നു.

Keywords: Rhea Chakraborty's Brother Gets Bail In Drugs Case 3 Months After Arrest, Mumbai, News, Bollywood, Actress, Brother, Bail, Court, Trending, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.