തങ്ങള്‍ ജീവിച്ചിരുന്നത് ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ; എന്നാല്‍ താന്‍ ഒരിക്കലും സുശാന്തിന്റെ പണത്തിലായിരുന്നില്ല ജീവിച്ചിരുന്നതെന്നും, മറിച്ച് അവന്‍ ജീവിച്ചിരുന്നത് പണമൊഴുക്കി രാജാവിനെ പോലെയായിരുന്നു എന്നും റിയ ചക്രബര്‍ത്തി

 


മുംബൈ: (www.kvartha.com 27.08.2020) ബോളിവുഡ് താരം സുശാന്ത് സിംഗ് രജ് പുത്തിന്റെ ആത്മഹത്യ വലിയ കോലാഹലമാണ് ഉയര്‍ത്തിയിട്ടുള്ളത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രത്യേകിച്ച് സുശാന്തിന്റെ പിതാവും സഹോദരിമാരും. ജൂണ്‍ 14ന് ആണ് സുശാന്തിനെ മുബൈയിലെ ഫ് ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബര്‍ത്തിക്ക് നേരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. റിയ സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ക്കിടെയാണ് സുശാന്തിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ അഭിമുഖത്തില്‍ റിയ നടത്തുന്നത്. 

തങ്ങള്‍ ജീവിച്ചിരുന്നത് ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ; എന്നാല്‍ താന്‍ ഒരിക്കലും സുശാന്തിന്റെ പണത്തിലായിരുന്നില്ല ജീവിച്ചിരുന്നതെന്നും, മറിച്ച് അവന്‍ ജീവിച്ചിരുന്നത് പണമൊഴുക്കി രാജാവിനെ പോലെയായിരുന്നു എന്നും റിയ ചക്രബര്‍ത്തി

തങ്ങള്‍ ജീവിച്ചിരുന്നത് ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെയാണെന്നും എന്നാല്‍ താന്‍ ഒരിക്കലും സുശാന്തിന്റെ പണത്തിലായിരുന്നില്ല ജീവിച്ചതെന്നും നടിയും സുശാന്തിന്റെ കാമുകിയുമായ റിയാ ചക്രബര്‍ത്തി പറയുന്നു. സുശാന്ത് സിംഗ് ജീവിച്ചിരുന്നത് പണമൊഴുക്കി രാജാവിനെ പോലെയായിരുന്നു എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ റിയാ ചക്രബര്‍ത്തി പറഞ്ഞത്. ആഡംബര ജീവിതമായിരുന്നു സുശാന്ത്് നടത്തിയിരുന്നത് എന്നും തങ്ങളുടെ യൂറോപ്യന്‍ ട്രിപ്പില്‍ യാത്രാ ചെലവിനും ഹോട്ടല്‍ ചെലവിനും പണം മുടക്കിയത് സുശാന്തായിരുന്നു എന്നും റിയ പറയുന്നു.

എന്നാല്‍ സുശാന്തിന്റെ ജീവിതരീതി വെച്ച് നോക്കുമ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പ്രശ്നമില്ലായിരുന്നു. ഒരു വസ്ത്രക്കമ്പനിയുടെ പരസ്യ ഷൂട്ടുമായി ബന്ധപ്പെട്ട് തനിക്ക് പാരീസിലേക്ക്് ഒരു ട്രിപ്പ് ഉണ്ടായിരുന്നു. അതിന് കമ്പനി ബിസിനസ് ക്ലാസ്സില്‍ ടിക്കറ്റും താമസ സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇത് ഒരു നല്ല യൂറോപ്യന്‍ ട്രിപ്പാക്കാം എന്ന് പറഞ്ഞത് സുശാന്തായിരുന്നു. തുടര്‍ന്ന് ടിക്കറ്റ് സുശാന്ത് ക്യാന്‍സല്‍ ചെയ്ത് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് എടുത്തു. ട്രിപ്പില്‍ പിന്നീട് ഹോട്ടല്‍ ബില്‍ ഉള്‍പ്പെടെ എല്ലാം സുശാന്ത് നല്‍കി.

അദ്ദേഹം രാജകീയമായി ജീവിച്ചിരുന്നതിനാല്‍ അങ്ങിനെ ചെയ്തതില്‍ തനിക്കും കുഴപ്പമില്ലായിരുന്നു. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുശാന്ത് ഒരിക്കല്‍ കൂട്ടുകാരുമായി തായ്ലന്‍ഡില്‍ വിനോദയാത്ര പോയിരുന്നു. ഇതിന്റെ മുഴുവന്‍ ചെലവും വഹിച്ചത് സുശാന്തായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. ആറ് കൂട്ടുകാരുമായി സ്വകാര്യ ജെറ്റില്‍ പോയ ഈ ട്രിപ്പിന് സുശാന്ത് ചെലവഴിച്ചത് 70 ലക്ഷമായിരുന്നു. അതായിരുന്നു അയാളുടെ ജീവിത രീതി. ഈ യാത്ര അദ്ദേഹത്തിന്റെ കൂട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടായിരുന്നോ എന്നും റിയ ചോദിക്കുന്നു. 

2019 ഒക്ടോബറിലായിരുന്നു യൂറോപ്യന്‍ ട്രിപ്പ്. സുശാന്തിന്റെ മാനസിക പ്രശ്നത്തെക്കുറിച്ച് താന്‍ ശരിക്കും മനസ്സിലാക്കിയത്് ഈ യാത്രയിലായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ഉള്ളിലെ ഇടുങ്ങിയ സ്ഥലം തനിക്ക് ഭയമാണെന്ന് സുശാന്ത് പറഞ്ഞു. തുടര്‍ന്ന് മോഡാഫിനില്‍ എന്ന ഗുളിക സുശാന്ത് ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെ കഴിച്ചു. പാരീസില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മൂന്ന് ദിവസത്തേക്ക് സുശാന്ത് ഹോട്ടലിന് വെളിയില്‍ ഇറങ്ങാന്‍ പോലും കൂട്ടാക്കിയില്ല. 

എന്നാല്‍ ട്രിപ്പിന് മൂന്ന് ദിവസം മുമ്പ് വരെ അദ്ദേഹം സന്തോഷവാനായിരുന്നു. ട്രിപ്പിനെക്കുറിച്ച് വാചാലനായിരുന്നു സുശാന്ത്. എന്നാല്‍ യൂറോപ്പില്‍ താമസിക്കുമ്പോഴാണ് യഥാര്‍ത്ഥ സുശാന്തിനെ തനിക്ക് മനസ്സിലായത്. ഇന്ത്യയില്‍ വെച്ച് ഒരിക്കലും കാണിക്കാത്ത തരത്തിലുള്ള തമാശകള്‍ അദ്ദേഹം യൂറോപ്പിലെ തെരുവുകളില്‍ കാട്ടി. സംഭവിച്ചതെല്ലാം കണ്ട് ഞാന്‍ അതിശയപ്പെട്ടു. 

എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടുതല്‍ ഊര്‍ജ്വസലനായ സുശാന്തിനെയാണ് കണ്ടത്. ഇറ്റലിയില്‍ ഒരു ഗോഥിക് ഹോട്ടലിലാണ് താമസിച്ചത്. കുംഭഗോപുരത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട മുറിയായിരുന്നു അത്. അത് എനിക്കിഷ്ടപ്പെടാതിരുന്നതിനാല്‍ റൂം മാറാമെന്ന് പറഞ്ഞപ്പോള്‍ അവിടെ താമസിക്കാന്‍ നിര്‍ബന്ധം പിടിച്ചത് സുശാന്തായിരുന്നു. ഇവിടെ എന്തോ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ ദു:സ്വപ്നം കണ്ടതാണെന്നും ഇത്തരം സ്ഥലങ്ങളില്‍ അങ്ങനെ ഉണ്ടാകാറുണ്ടെന്നും പറഞ്ഞപ്പോള്‍ അത് വക വെയ്ക്കാതെ സുശാന്ത് അവിടെ തന്നെ തുടര്‍ന്നു. 

തുടര്‍ന്ന് സുശാന്തിന് മാനസിക പ്രശ്നങ്ങള്‍ തുടങ്ങി. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ 2013 ല്‍ തനിക്ക് വിഷാദം ഉണ്ടായെന്നും അപ്പോള്‍ ഹാരീഷ് ഷെട്ടി എന്ന സൈക്യാട്രിസ്റ്റിനെ കണ്ടപ്പോള്‍ അദ്ദേഹമാണ് മോഡാഫിനില്‍ കഴിക്കാന്‍ നിര്‍ദേശിച്ചതെന്നും പറഞ്ഞു. പിന്നീട് കുഴപ്പമില്ലെന്ന് പറഞ്ഞ സുശാന്ത് പക്ഷേ കൂടുതല്‍ വിഷാദരോഗിയായി മാറിയതോടെ ഞങ്ങള്‍ ട്രിപ്പ് മതിയാക്കി തിരിച്ചുപോന്നു. ഈ ട്രിപ്പില്‍ റിയയുടെ സഹോദരന്‍ ഷൗവിക്കും ഉണ്ടായിരുന്നു. 

സുശാന്തുമായി ഷൗവിക്കിന് നല്ല അടുപ്പമുണ്ടായിരുന്നു. മൂന്ന് പേരുടേയും പങ്കാളിത്തത്തിലാണ് ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്സ് കൈകാര്യം ചെയ്തിരുന്ന റിയാലിറ്റിക്സ് എന്ന സ്ഥാപനം തുടങ്ങിയത്. കമ്പനിക്ക് തന്റെ പേരിട്ടതും സുശാന്തായിരുന്നു. ഒരാള്‍ 33,000 രൂപ വീതമിട്ടാണ് കമ്പനി ആരംഭിച്ചത്. പണിയില്ലാത്ത ആളായതിനാല്‍ ഷൗവിക്കിന്റെ പങ്ക് കൂടി താന്‍ നല്‍കി. ക്യാറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് ഷൗവിക്ക് ഞങ്ങള്‍ക്കൊപ്പം യൂറോപ്പിലേയ്ക്ക് വന്നത്. 

സുശാന്ത് നിര്‍ബന്ധിച്ച് യാത്രയില്‍ പങ്കാളിയാക്കി മാറ്റുകയായിരുന്നു എന്നും റിയ പറഞ്ഞു. അതിനിടയില്‍ സുശാന്ത് മയക്കുമരുന്നിന് അടിമയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സുശാന്ത് പതിവായി മയക്കുമരുന്ന് കഴിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു മുന്‍ ബോഡിഗാര്‍ഡാണ് തന്നോട് പറഞ്ഞിട്ടുള്ളത് എന്നും റിയ പറയുന്നു. 

Keywords:  Rhea Chakraborty denies claims of living off Sushant Singh Rajput: ‘He lived king size’, News, Mumbai, Trending,  Sushant Singh Rajput, Suicide, Interview, Allegationa, Cinema, Bollywood, Actor, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia