Police Booked | സെന്ന ഹെഗ്‌ഡെയുടെ '1744 വൈറ്റ് ഓള്‍ട്ടോ' റിലീസിന് മുന്‍പേ യൂട്യൂബില്‍ റിവ്യൂ ഇട്ടതായി പരാതി; പൊലീസ് കേസെടുത്തു
Nov 19, 2022, 15:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സെന്ന ഹെഗ്‌ഡെയുടെ '1744 വൈറ്റ് ഓള്‍ട്ടോ' റിലീസിന് മുന്‍പേ യൂട്യൂബില്‍ റിവ്യൂ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ കേസെടുത്തിരിക്കുകയാണെന്ന് റിപോര്‍ട്. കേരളമെങ്ങും 170-ലേറെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയുടെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂറിന് മുന്‍പേ തന്നെ യു ട്യൂബില്‍ റിവ്യൂ ഇട്ടയാള്‍ക്കെതിരെയാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

സിനിമയുടെ നിര്‍മാതാക്കളായ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് സൈബര്‍ സെലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഫെഫ്‌കെയിലും നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗാഡി മാഫിയ എന്ന യൂട്യൂബ് ചാനലിലാണ് '1744 വൈറ്റ് ഓള്‍ട്ടോ' സിനിമാ റിവ്യൂ എന്ന പേരില്‍ വീഡിയോ നവംബര്‍ 18ന് രാവിലെ 10 മണിക്ക് മുമ്പ് പങ്കുവയ്ക്കുകയുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സിനിമ കഴിഞ്ഞ ദിവസം രാവിലെ തിയേറ്ററുകളില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ താന്‍ ഈ സിനിമ കണ്ടെന്നും അതിന്റെ വെളിച്ചത്തിലാണ് റിവ്യൂ ചെയ്യുന്നതെന്നുമൊക്കെ സിനിമയെ കുറിച്ച് ആധികാരകമായും മറ്റും സംസാരിച്ചുകൊണ്ടാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരാള്‍ വന്ന് പറയുന്നതെന്നും ചാനലിന്റെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്തിരിക്കുകയുമാണെന്നും പരാതിയില്‍ പറയുന്നു.
കേവലം 300 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ഈ ചാനലിന് പിന്നില്‍ ആരെല്ലാമുണ്ടെന്ന് ഉടന്‍ കണ്ടെത്തുവാന്‍ കഴിയുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കിയ രണ്ടാമത്തെ മലയാള സിനിമയായ ഈ ചിത്രത്തില്‍ ആണ് ശറഫുദ്ദീന്‍ പൊലീസ് കഥാപാത്രമായി എത്തിയിരിക്കുന്നത്. കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങി ഒട്ടനവധി മറ്റു പ്രധാന താരങ്ങളുമുണ്ട്. മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Keywords: News,Kerala,State,Kochi,Cinema,Entertainment,Cyber Crime,Complaint, Case,Police, Review of ‘1744 White Alto’ on YouTube three hours before its release; Police registered a case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.