Review | പഞ്ചവത്സര പദ്ധതി: കണ്ടിരിക്കാൻ കൊള്ളാവുന്ന കുഞ്ഞു പടം

 


കെ ആർ ജോസഫ്

(KVARTHA)
സിജു വിൽസൺ നായകനായ പി ജി പ്രേംലാൽ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി' എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്ക് നേരെ തുറന്നുപിടിച്ച കണ്ണാടിയായി മാറുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീവ് പാഴൂർ ആണ്. കഥയ്ക്ക് അനുയോജ്യമായി ഏറ്റക്കുറച്ചിലുകൾ ഒന്നും ഇല്ലാതെ ഗൗരവതരമായ വിഷയത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിൽ പ്രേംലാലും കയ്യടി അർഹിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ കെ.ജി അനിൽ കുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
Review | പഞ്ചവത്സര പദ്ധതി: കണ്ടിരിക്കാൻ കൊള്ളാവുന്ന കുഞ്ഞു പടം

കലമ്പേരി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജനത നേരിടുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരത്തിന് നേരെ പിടിച്ച കണ്ണാടിയാണ് സിജു വിൽസൺ നായകനായെത്തിയ പഞ്ചവത്സര പദ്ധതി എന്ന ഈ സിനിമ. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ഒരു സമര പോരാട്ടം കൂടിയാണ് സിനിമ. സാമൂഹിക ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിജു വിൽസനെ കൂടാതെ മികച്ച പ്രതിനായക വേഷമാണ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ജഡ്ജ് കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ വേറിട്ട അഭിനയ ചാതുര്യമാണ് പഞ്ചവത്സര പദ്ധതിയിൽ കാണാൻ കഴിയുന്നത്.

നിഷ സാരാംഗ്, സുധീഷ് , മുത്തുമണി, വിജയകുമാർ, ചെമ്പിൽ ആശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാക്കി എന്ന് എടുത്തു പറയേണ്ടി വരും. ഷാൻ റഹ്മാൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മറ്റ് അണിയറ പ്രവർത്തകർ ഡി.ഒ.പി: ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, സംഘട്ടനം: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി.കെ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : എ.കെ. രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ : ആൻ്റണി സ്റ്റീഫൻ, പി.ആർ.ഒ : പ്രതിഷ് ശേഖർ എന്നിവരാണ്.
 
Review | പഞ്ചവത്സര പദ്ധതി: കണ്ടിരിക്കാൻ കൊള്ളാവുന്ന കുഞ്ഞു പടം

ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡർ എന്നീ സിനിമകൾ പ്രേംലാൽ നേരത്തെ സംവിധാനം ചെയ്തിരുന്നു. പി.ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമായ 'പഞ്ചവത്സര പദ്ധതി' കണ്ട ശേഷം സിനിമ തനിക്കിഷ്ടപ്പെട്ടെന്നും ഈ സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പി.ജി.പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസൻ.

എന്തായാലും സമകാലീന സമൂഹത്തിൽ ഏറെ ചർച്ചയാക്കപ്പെടുന്ന, ചർച്ചയാക്കപ്പെടേണ്ട വിഷമാണ് പഞ്ചവത്സര പദ്ധതി എന്ന സിനിമ പറഞ്ഞിരിക്കുന്നത്. വയനാട്, ഗുണ്ടൽപ്പേട്ട്, ഡൽഹി എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. ബോറടിക്കാതെ ഇരുന്നു കാണാവുന്ന ഒരു കൊച്ച് സിനിമ ആണ് പഞ്ചവത്സര പദ്ധതി. കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു കുഞ്ഞു പടം, ആർക്കും ടിക്കറ്റെടുത്ത് തിയേറ്ററിൽ പോയി ധൈര്യമായി കാണാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia