സംവിധായകന്‍ രാജേഷ് ടച് റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രേവതി സമ്പത്ത്
Jun 13, 2021, 16:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 13.06.2021) സംവിധായകന്‍ രാജേഷ് ടച്ച് റിവര്‍, നടന്‍ ഷിജു എന്നിവര്‍ക്കെതിരെ ഫേസ്ബുക് കുറിപ്പിലൂടെ ഗുരുതര ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് രംഗത്ത്. ഒരു സിനിമ സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ നേരിടേണ്ടി വന്ന മാനസിക പീഡനമാണ് നടിയുടെ കുറിപ്പിന്റെ ഉള്ളടക്കം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മുമ്പ് പട് നഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വില്‍ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരില്‍ ഷിജു. എ ആര്‍ അടക്കമുണ്ടായിരുന്നു. പട് നഗര്‍ എന്ന സിനിമയില്‍ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.
സെറ്റില്‍ പലപ്പോഴും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നും, സെക്ഷ്വല്‍ /മെന്റല്‍ /വെര്‍ബല്‍ അബ്യൂസുകളെ എതിര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ പലപ്പോഴും ഹറാസ്‌മെന്റുകള്‍ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി രണ്ടു മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ മുറിയിലെത്തി വിളിച്ചു. രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി.
അവിടെ രാജേഷ് ടച്ച് റിവര്‍, ഷിജു, തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോര്‍ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിപ്പിച്ചത്. എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്റെ മുന്നില്‍ ഷിജുവായിരുന്നു.
എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി, എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു. രാജേഷ് ടച്ച് റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും, ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.
അവിടത്തെ പീഡനങ്ങള്‍ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറില്‍ പലപ്പോഴും കരഞ്ഞുതളര്‍ന്നിരിക്കുമ്പോള്‍ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേര്‍ന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതില്‍ കൂടെ നിന്നയാള്‍.
രാജേഷ് ടച്ച് റിവര്‍, ഷിജു ഉള്‍പടെയുള്ള ചിലര്‍ തന്നോട് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും, തയ്യാറാകാതിരുന്നപ്പോള്‍ അസഭ്യം പറഞ്ഞുവെന്നും നടി ആരോപിക്കുന്നു. സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും താരം ഫേസ് ബുകില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മുമ്പ് പട് നഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വില്‍ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരില്‍ ഷിജു. എ ആര്‍ അടക്കമുണ്ടായിരുന്നു. പട് നഗര്‍ എന്ന സിനിമയില്‍ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.
സെറ്റില്‍ പലപ്പോഴും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നും, സെക്ഷ്വല്‍ /മെന്റല്‍ /വെര്‍ബല്‍ അബ്യൂസുകളെ എതിര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ പലപ്പോഴും ഹറാസ്‌മെന്റുകള്‍ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി രണ്ടു മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ മുറിയിലെത്തി വിളിച്ചു. രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി.
അവിടെ രാജേഷ് ടച്ച് റിവര്‍, ഷിജു, തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോര്‍ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിപ്പിച്ചത്. എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്റെ മുന്നില്‍ ഷിജുവായിരുന്നു.
എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി, എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു. രാജേഷ് ടച്ച് റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും, ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.
അവിടത്തെ പീഡനങ്ങള്‍ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറില്‍ പലപ്പോഴും കരഞ്ഞുതളര്‍ന്നിരിക്കുമ്പോള്‍ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേര്‍ന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതില്‍ കൂടെ നിന്നയാള്‍.
Keywords: Revathy sampath against director rajesh touchriver and actor shiju for mentally harassing her, Kochi, News, Cinema, Entertainment, Facebook Post, Actress, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.