Kaushik LM Dies | സിനിമാ നിരൂപകനും ട്രാകറുമായ കൗശിക് എല്‍ എം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി താരങ്ങളും ആരാധകരും

 




ചെന്നൈ: (www.kvartha.com) സിനിമാ നിരൂപകനും ട്രാകറുമായ കൗശിക് എല്‍ എം(36) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്. 

യുട്യൂബ് വീഡിയോ ജോകി, ഫിലിം റിവ്യൂവര്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു കൗശിക്. മരണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. സെലിബ്രിറ്റികള്‍ക്ക് പുറമെ, ദക്ഷിണേന്‍ഡ്യന്‍ സിനിമകളുടെ വിശ്വസ്ത ട്രേഡ് അനലിസ്റ്റിന്റെ നഷ്ടത്തില്‍ നിരവധി ആരാധകരും ദുഃഖം രേഖപ്പെടുത്തി. 

'ഇത് വളരെ ഹൃദയ ഭേദകമാണ്. ഈ വാര്‍ത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്നേഹവും കരുതലും കാണിച്ചു,

Kaushik LM Dies | സിനിമാ നിരൂപകനും ട്രാകറുമായ കൗശിക് എല്‍ എം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി താരങ്ങളും ആരാധകരും


ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,' എന്ന് ട്വീറ്റില്‍ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ സീതാ രാമം 50 കോടി പിന്നിട്ട സന്തോഷം കൗശിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കൗശിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്ന് കെജിഎഫ് നിര്‍മാതാവ് കുറിച്ചു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല', എന്ന് കീര്‍ത്തി സുരേഷും കുറിച്ചു. 'നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും', എന്നാണ് ദേവരക്കൊണ്ട കുറിച്ചത്. 

Keywords:  News,National,India,chennai,Death,Condolence,Actor,Actress,Cinema, Social-Media, Renowned Film Critic Kaushik LM Dies Of Cardiac Arrest 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia