അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ ആരും ആവശ്യപ്പെട്ടില്ലെന്ന സംഘടനയുടെ വാദം പൊളിയുന്നു; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട രമ്യാ നമ്പീശനെ ഇന്നസെന്റ് ഭയപ്പെടുത്തി നിര്‍ത്തി
Jul 3, 2017, 11:43 IST
കൊച്ചി: (www.kvartha.com 03.07.2017) കഴിഞ്ഞാഴ്ച നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ലെന്ന സംഘടനയുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് വിമെന്‍സ് കളക്ടീവ് ഇന്‍ സിനിമ'യിലെ അംഗമായ രമ്യാ നമ്പീശന്‍ രംഗത്തുവന്നിരുന്നു.
ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളില്‍ നടിമാര്‍ക്ക് ആശങ്കയുണ്ടെന്ന് രമ്യ അറിയിച്ചിരുന്നു. മാത്രമല്ല, ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിനു മുമ്പ് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇന്നസെന്റ് എണീറ്റു മറുപടി പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല പിന്നീട് കൂടുതലൊന്നും പറയാന്‍ ഇന്നസെന്റ് രമ്യയെ അനുവദിച്ചുമില്ല.
എന്നാല്‍ അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചില്ലെന്നായിരുന്നു സംഘടനാ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രതികരിച്ചത്. അതേസമയം വേദിയിലുണ്ടായിരുന്ന സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
Also Read:
ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Remya Nambeesan Speaks About Dileep In Amma General Body Meeting 2017, Kochi, News, Cinema, Media, Criticism, Police, Kerala, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.