മുസ്ലീമായാല്‍ ഇക്ക, ഹിന്ദുവാണേല്‍ ഏട്ടന്‍, ക്രിസ്ത്യാനിയായാല്‍ ഇച്ചായന്‍; ഈ രീതിയോട് താല്‍പ്പര്യമില്ലെന്ന് ടൊവീനോ തോമസ്, ഇഷ്ടം കൊണ്ടാണെങ്കില്‍ ടൊവിനോ എന്നൊ ടൊവി എന്നോ വിളിക്കുക, ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ലെന്ന് വെളിപ്പെടുത്തി പ്രിയ താരം

 


കൊച്ചി: (www.kvartha.com 26.06.2019) പ്രിയ താരം ടൊവീനോ തോമസ് വീണ്ടും മലയാളികളുടെ ഹൃദയം കവരുന്നു. ഇഷ്ടം കൊണ്ടാണെങ്കില്‍ തന്നെ ഇച്ചായന്‍ എന്ന് വിളിക്കരുത്, ടൊവിനോ എന്നൊ ടൊവി എന്നോ വിളിക്കുക എന്നതാണ് താരത്തിന്റെ പുതിയ ആവശ്യം. ഇച്ചായാ എന്ന് വിളിക്കുന്നതിനേക്കാള്‍ ഇഷ്ടമാണിതെന്നും താന്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ.

മുസ്ലീമായാല്‍ ഇക്ക, ഹിന്ദുവാണേല്‍ ഏട്ടന്‍, ക്രിസ്ത്യാനിയായാല്‍ ഇച്ചായന്‍; ഈ രീതിയോട് താല്‍പ്പര്യമില്ലെന്ന് ടൊവീനോ തോമസ്, ഇഷ്ടം കൊണ്ടാണെങ്കില്‍ ടൊവിനോ എന്നൊ ടൊവി എന്നോ വിളിക്കുക, ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയല്ലെന്ന് വെളിപ്പെടുത്തി പ്രിയ താരം

മുസ്ലീമായാല്‍ ഇക്ക, ഹിന്ദുവാണേല്‍ ഏട്ടന്‍, ക്രിസ്ത്യാനിയായാല്‍ ഇച്ചായന്‍ എന്നിങ്ങനെയുള്ള രീതികളോട് താല്‍പ്പര്യമില്ലെന്ന് ടൊവീനോ തോമസ് പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുമ്പ് വരെ ഞാന്‍ ഈ വിളികളൊന്നും കേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ഇച്ചായാ എന്ന് വിളിക്കുന്നതില്‍ അതൃപ്തിയുണ്ട് എന്നും ടൊവിനോ പറഞ്ഞു.

ടൊവീനോ അഭിനയിച്ച ചിത്രങ്ങളൊക്കെ ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലാണ് ഇടം നേടിയിരിക്കുന്നത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂവാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ടൊവീനോ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Cinema, Kerala, News, Entertainment, Kochi, Religion, Muslim, Actor, Religiose views and likes of Tovino Thomas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia