ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചു; 50 രൂപയ്ക്ക് 1 ജി ബി ഡാറ്റ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.09.2016) രാജ്യത്തെ മുന്‍നിര ടെലികോം കമ്പനി റിലയന്‍സ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കുകളാണ് ജിയോ 4ജിയുടെ പ്രത്യേകത. മുകേഷ് അംബാനിയാണ് ജിയോ ഓഫര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡേറ്റാ താരീഫാണ് ജിയോയുടേതെന്നാണ് കമ്പനി ചെയര്‍മാന്‍ കൂടിയായ മുകേഷിന്റെ അവകാശവാദം. 50 രൂപയ്ക്ക് ഒരു ജിബി ഡേറ്റ എന്ന ആകര്‍ഷകമായ ഓഫറാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഡാറ്റ ചാര്‍ജ് നല്‍കുമ്പോള്‍ വോയ്‌സ് കോള്‍ മെസ്സേജ് സൗജന്യം, ഇന്ത്യയില്‍ എല്ലായിടത്തും റോമിങ്ങ് ചാര്‍ജ് സൗജന്യം തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമ, സംഗീതം, ചാനലുകള്‍ എന്നിവയുടെ ജിയോ ആപ്പ് ഡിസംബര്‍ വരെ സൗജന്യം.

അടുത്ത തിങ്കളാഴ്ച മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ജിയോ സിം ലഭിക്കു. നേരത്തെ പ്രഖ്യാപിച്ച താരീഫുകള്‍ ഡിസംബര്‍ 31 വരെ നിലനില്‍ക്കും.

ഫ്രീ വെല്‍കം ഓഫര്‍ പ്രഖ്യാപനമാണ് അംബാനി നടത്തിയത്. കുറഞ്ഞ സമയത്തിനിടെ 10
കോടി വരിക്കാരെ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡേറ്റാ രംഗത്ത് ജിയോ വിപ്ലവം സൃഷ്ടിക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജിറ്റല്‍ ലൈഫിന്റെ ഓക്‌സിജനാണ് ഡേറ്റയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചു; 50 രൂപയ്ക്ക് 1 ജി ബി ഡാറ്റ

Keywords:  Reliance Jio Tariffs: Rs. 50 for 1GB 4G Data, All Voice Calls and Roaming Free, Music, Mukesh Ambani, Technology, New Delhi, Cinema, Channel, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia