'ജയിംസ് ആന്‍ഡ് ആലിസ്'ലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

 


കൊച്ചി: (www.kvartha.com 19/04/2016) മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, പൃഥ്വിരാജ് സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന 'ജയിംസ് ആന്‍ഡ് ആലിസ്'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'മഴയേ മഴയേ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയുമാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.

'ജയിംസ് ആന്‍ഡ് ആലിസ്' ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് സുകുമാരനും വേദികയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസ്‌ന്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച 'ജയിംസ് ആന്‍ഡ് ആലിസ്' ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും.
'ജയിംസ് ആന്‍ഡ് ആലിസ്'ലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു



SUMMARY: Kochi: Muzik247, the prominent music label in the Malayalam film industry, has released the first song video from the upcoming Prithviraj Sukumaran and Vedhika starrer, 'James And Alice'. Titled, "Mazhaye Mazhaye", this Gopi Sunder composition is sung by Karthik and Abhaya Hiranmayi. The lyrics are written by Harinarayanan B.K.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia