സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ 'അജഗജാന്തരം' റിലീസ് മാറ്റി

 



കൊച്ചി: (www.kvartha.com 05.03.2021) സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു.

മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പെടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെകന്‍ഡ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചിരുന്നു.

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ 'അജഗജാന്തരം' റിലീസ് മാറ്റി


അജഗജാന്തരത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

Posted by Antony Varghese on  Thursday, 4 March 2021
Keywords:  News, Kerala, State, Kochi, Entertainment, Cinema, Release, Technology, Business, Finance, Facebook, Facebook Post, Social Media, Release of 'Ajagajantaram' has been postponed due to lack of second show
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia