Modi | സിനിമകളെ കുറിച്ചുള്ള അനാവശ്യ ചര്‍ചകള്‍ വേണ്ട; ബി ജെ പി നേതാക്കളോടും പാര്‍ടി പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ചകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ബി ജെ പി നേതാക്കള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

രണ്ടുദിവസം നീണ്ട ബിജെപി ദേശീയ എക്‌സിക്യൂടീവില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാരൂഖ് ഖാന്‍ ചിത്രം പഠാനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
Aster mims 04/11/2022

 Modi | സിനിമകളെ കുറിച്ചുള്ള അനാവശ്യ ചര്‍ചകള്‍ വേണ്ട; ബി ജെ പി നേതാക്കളോടും പാര്‍ടി പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ നോക്കുന്നവരെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി താക്കീത് ചെയ്‌തെന്ന് എക്‌സിക്യൂടീവ് യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അത്തരം കാര്യങ്ങളില്‍ നിന്ന് എല്ലാവരും അകന്നുനില്‍ക്കണം. സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചര്‍ചകള്‍ പാര്‍ടിയുടെ കഠിനാധ്വാനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ ഈ നിര്‍ദേശം.

നിരവധി സിനിമകള്‍ക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് അടുത്തിടെ ബഹിഷ്‌കരണാഹ്വാനമുണ്ടായത്. പഠാന്‍ സിനിമയിലെ ഗാനരംഗത്തില്‍ ദീപികാ പദുകോണ്‍ ധരിച്ച ബികിനിയുടെ നിറത്തിന്റെ പേരിലുള്ള വിവാദമാണ് ഇതില്‍ ഒടുവിലത്തേത്.

ശാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ വ്യാപകമായ പ്രതിഷേധമാണ് ഗാനരംഗം പുറത്തിറങ്ങിയപ്പോള്‍ ഉയര്‍ന്നത്. മധ്യപ്രദേശില്‍ മന്ത്രിയും നിയമസഭാ സ്പീകറും ഉള്‍പ്പെടെയുള്ളവര്‍ ഗാനരംഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി എത്തിയിരുന്നു.

Keywords: ‘Refrain from making unnecessary comments against films’: PM Modi to party workers, New Delhi, News, Politics, Prime Minister, Narendra Modi, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script