തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം: റസൂല്‍ പൂക്കുട്ടി

 


തിരുവനന്തപുരം: (www.kvartha.com 10.12.2017) രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററുകളുടെ ദൃശ്യമികവില്‍ മാത്രമാണ് ഉടമകളുടെ ശ്രദ്ധ. വന്‍കിട തിയേറ്റര്‍ ശൃംഖലകള്‍ വരെ ശബ്ദ സൗകര്യങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദമിശ്രണത്തിന്റെ യഥാര്‍ത്ഥ അനുഭവം ലഭ്യമാകാന്‍ തിയേറ്ററുകളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടണമെന്ന് ആദ്യകാല ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റായ ടി. കൃഷ്ണനുണ്ണി, സൗണ്ട് റെക്കോര്‍ഡിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ ബിശ്വദീപ് ചാറ്റര്‍ജി എന്നിവരും അഭിപ്രായപ്പെട്ടു.

തീയറ്ററുകളിലെ ശബ്ദ സംവിധാനത്തിലെ തകരാറുകളും, താരങ്ങള്‍ ഡബ്ബിങിന് പ്രാധാന്യം നല്‍കുന്നതുമാണ് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍. എന്നാല്‍ ബോളിവുഡ് ഇക്കാര്യത്തില്‍ ഏറെ മുന്നേറിയെന്ന് ബിശ്വദീപ് ചാറ്റര്‍ജി പറഞ്ഞു. പ്രമുഖര്‍ പങ്കെടുത്ത ശില്‍പശാലയില്‍ ലൈവ് സൗണ്ട് റെക്കോര്‍ഡിങിന്റെ വര്‍ദ്ധിച്ചു വരുന്ന സാധ്യതയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം: റസൂല്‍ പൂക്കുട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Cinema, Thiruvananthapuram, Entertainment, Rasool Pookutty on Theaters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia