SWISS-TOWER 24/07/2023

ബോളിവുഡില്‍ ചുവടുറപ്പിച്ച് രശ്മിക മന്ദാന; രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി താരവും

 


ADVERTISEMENT


മുംബൈ: (www.kvartha.com 03.04.2022) തെന്നിന്‍ഡ്യയിലെ മുന്‍നിര നായിക രശ്മിക മന്ദാന ബോളിവുഡില്‍ ചുവടുറപ്പിക്കുന്നു. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'ആനിമല്‍' എന്ന പുതിയ ചിത്രത്തിലാണ് നായികയായി രശ്മിക എത്തുന്നത്. 

റണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 11 നാണ് സിനിമയുടെ റീലീസ് എന്നാണ് കരുതുന്നത്. ചിത്രത്തില്‍ അക്രമാസക്തനായ നായകനായിട്ടായിരിക്കും റണ്‍ബീര്‍ കപൂര്‍ എത്തുന്നത് എന്നാണ് റിപോര്‍ടുകള്‍. നിലവില്‍ ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ തിരക്കുകളിലാണ് രണ്‍ബീര്‍.

ബോളിവുഡില്‍ ചുവടുറപ്പിച്ച് രശ്മിക മന്ദാന; രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി താരവും


സിനിമാ ഇന്റസ്ട്രിയില്‍ എത്തിയത് മുതല്‍ കൈനിറയെ ചിത്രങ്ങളാണ് രശ്മികയെ താരത്തെ തേടിയെത്തിയത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചാണ് താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചത്.  ഗുഡ് ബൈ എന്ന ചിത്രമാണ് അമിതാഭ് ബച്ചനൊപ്പം രശ്മിക അഭിനയിക്കുന്നത്. ബോളിവുഡില്‍ രശ്മികയുടെ ആദ്യ ചിത്രം മിഷന്‍ മജ്‌നു ഈ വര്‍ഷം പുറത്തിറങ്ങും. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
Aster mims 04/11/2022

Keywords:  News, National, India, Mumbai, Entertainment, Actor, Actress, Cinema, Top-Headlines, Business, Finance, Lifestyle & Fashion, Rashmika Mandanna to star opposite Ranbir Kapoor in ‘Animal’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia