SWISS-TOWER 24/07/2023

Rashmika Mandanna | കടും ചുവപ്പ് ലെഹങ്കയില്‍ അതിമനോഹരിയായി രശ്മിക മന്ദാന; വൈറലായി ചിത്രങ്ങള്‍

 


ADVERTISEMENT


മുംബൈ: (www.kvartha.com) ചുവപ്പ് ലെഹങ്കയില്‍ അതിമനോഹരിയായി ആരാധകരുടെ മനം കവരുകയാണ് തെന്നിന്‍ഡ്യന്‍ നടി രശ്മിക മന്ദാന. ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് താരം ധരിച്ചത്. സറി വര്‍കുകളും സീക്വിനുകളും കൊണ്ടാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
Aster mims 04/11/2022

കൂടെ സാറ്റിന്‍ ദുപ്പട്ടയാണ് പെയര്‍ ചെയ്തിരിക്കുന്നത്. മിശ്രു ഡിസൈനര്‍ ഹൗസിന്റെ വസ്ത്രമാണിത്. മിനിമല്‍ മേകപാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. നല്ല ഹോട് ലുകുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്.

Rashmika Mandanna | കടും ചുവപ്പ് ലെഹങ്കയില്‍ അതിമനോഹരിയായി രശ്മിക മന്ദാന; വൈറലായി ചിത്രങ്ങള്‍


രശ്മിക ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രമായിരുന്നു 'മിഷന്‍ മജ്‌നു'വെങ്കിലും റിലീസ് ചെയ്തത് വികാസ് ബാല്‍ സംവിധാനം ചെയ്ത 'ഗുഡ്‌ബൈ' ആയിരുന്നു. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായിരുന്നു രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് റിലീസായി എത്തിയ 'ഗുഡ്‌ബൈ'. ചിത്രത്തില്‍ അമിതാഭ് ബച്ചനും രശ്മിക മന്ദാനയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ഭഗ്ചി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'മിഷന്‍ മജ്‌നു'-ല്‍ രശ്മിക ആണ് നായിക. ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്‌ലിക്‌സില്‍ ഡയറക്ട് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപോര്‍ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 



Keywords:  News,National,Cinema,Entertainment,Actress,Bollywood,Social-Media,instagram,Top-Headlines, Rashmika Mandanna sizzles in a red lehenga


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia