ഭാര്യ ദീപിക പദുകോണിനായി ഉപവാസം അനുഷ്ടിച്ചും മെഹന്ദിയണിഞ്ഞും കര്‍വ ചൗത് ആചരിച്ച് രണ്‍വീര്‍; അടുത്ത ഏഴു ജന്മങ്ങളിലും അവള്‍കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 25.10.2021) ഭാര്യ ദീപിക പദുകോണിനായി ഉപവാസം അനുഷ്ടിച്ചും മെഹന്ദിയണിഞ്ഞും കര്‍വ ചൗത് ആചരിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. അടുത്ത ഏഴു ജന്മങ്ങളിലും അവള്‍കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചു. ദി ബിഗ് പിക്ചറിന്റെ ഏറ്റവും പുതിയ എപിസോഡിലൂടെയാണ് രണ്‍വീര്‍ തന്റെ ആഘോഷങ്ങള്‍ ആരാധകരെ അറിയിച്ചത് .
Aster mims 04/11/2022

ഭാര്യ ദീപിക പദുകോണിനായി ഉപവാസം അനുഷ്ടിച്ചും മെഹന്ദിയണിഞ്ഞും കര്‍വ ചൗത് ആചരിച്ച് രണ്‍വീര്‍; അടുത്ത ഏഴു ജന്മങ്ങളിലും അവള്‍കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം; വീഡിയോ കാണാം

വിവാഹിതരായ ഉത്തരേന്‍ഡ്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുസിനും ആരോഗ്യത്തിനുമായി സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ ഉപവാസം അനുഷ്ഠിക്കുന്ന ആഘോഷമാണ് കര്‍വ ചൗത്. സ്ത്രീകളുടെ ആഘോഷമായി അറിയപ്പെടുന്ന കര്‍വ ചൗത്തിന് ഉപവാസം അനുഷ്ടിച്ചതിലൂടെ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നടന്‍ രണ്‍വീര്‍ സിംഗ്.

കര്‍വ ചൗത് ദിനത്തില്‍ മൈലാഞ്ചി അണിഞ്ഞ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ച താരം താന്‍ ദീപികക്കായി ഉപവാസത്തിലാണെന്നും പറഞ്ഞു. കയ്യില്‍ ദീപിക എന്നതിലെ ആദ്യാക്ഷരമായ 'ഡി' മെഹന്ദിയാല്‍ വരച്ചിട്ടുണ്ട്. രണ്‍വീറും ദീപികയും ഒന്നിച്ച ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ 'ആയത് ' എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

ബോളിവുഡിലെ മറ്റുതാരങ്ങളും തങ്ങളുടെ കര്‍വ ചൗത് വിശേഷങ്ങള്‍ ആരാധര്‍ക്കായി പങ്കു വെച്ചിട്ടുണ്ട്.

പ്രീതി സിന്റ്, ശില്‍പ ഷെട്ടി, വരുണ്‍ ധവാന്റെ ഭാര്യ നതാഷ ദലാല്‍, ടെലിവിഷന്‍ താരങ്ങളായ കപില്‍ ശര്‍മ, രാഹുല്‍ വൈദ്യ, ദിഷ പര്‍മാര്‍ തുടങ്ങിയ നിരവധി താരങ്ങളും തങ്ങളുടെ പങ്കാളിയോടൊപ്പം കര്‍വാ ചൗത് ആഘോഷിച്ചു.

ഈ വര്‍ഷം ആദ്യം വിവാഹിതരായ ആദിത്യ ദവാറും യാമി ഗൗതമും തങ്ങളുടെ ആദ്യ കര്‍വാ ചൗത് ആണ് ആഘോഷിച്ചത്. ഈ വേളയില്‍ യാമി ഗൗതം ഇങ്ങനെ കുറിച്ചു.

'എന്റെ ആദ്യത്തെ കര്‍വാ ചൗത് സമാനതകളില്ലാത്ത ഒന്നാണ്. ബംഗാളി മംഗളസൂത്ര ധരിച്ചു കൊണ്ട് ഇത് ആഘോഷിക്കുമ്പോള്‍ കര്‍വാ ചൗത് കൂടുതല്‍ സവിശേഷമായി തോന്നുന്നു.'

കര്‍വ ചൗതിനെ കുറിച്ച് രാഹുല്‍ വൈദ്യ ഇങ്ങനെ എഴുതി:

'കുട്ടിക്കാലം മുതല്‍ തന്നെ കര്‍വ ചൗത് എനിക്ക് വളരെ വിശേഷപ്പെട്ടതാണ്. ആരെങ്കിലും എനിക്കായി ഉപവാസം എടുക്കുന്ന ദിവസം വരുമെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് . ദിഷ നീ ഇന്ന് എനിക്ക് വേണ്ടി ചെയ്യുന്നു. എനിക്ക് ഈ ദിവസം വളരെ പ്രിയപ്പെട്ടതാണ്. ദിവസം മുഴുവന്‍ നോമ്പ് എടുക്കുന്ന ഓരോ സ്ത്രീയും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. കര്‍വ ചൗത് ആശംസകള്‍.

മൂണ്‍ പ്ലീസ് എന്ന അടിക്കുറിപ്പോടെ ഭാര്യ നടാഷ ദലാലിനൊപ്പമുള്ള ചിത്രങ്ങള്‍ വരുണ്‍ ധവാനും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യ ജിന്നി ഛത്രിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കപില്‍ ശര്‍മ കുറിച്ചത് ഇങ്ങനെ;

'വിവാഹത്തിന് ശേഷം മൊബൈല്‍ കാമറയിലെ ആദ്യ ഫോടോഷൂട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ വളരെ സന്തോഷപൂര്‍വമായ കര്‍വാ ചൗത് ആശംസിക്കുന്നു.'

Keywords:  Ranveer Singh fasts for Deepika Padukone on Karwa Chauth, says he wants her for the next seven lives, Mumbai, News, Bollywood, Actor, Celebration, Festival, Video, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia