കണ്ടു പിടിക്കാമോ, കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്; കോളേജ് കാലത്തെ ഫോട്ടോയുമായി രഞ്ജിനി ഹരിദാസ്
Jul 9, 2020, 11:06 IST
കൊച്ചി: (www.kvartha.com 09.07.2020) റിയാലിറ്റി ഷോകളിലെ അവതാരകയായി തിളങ്ങുന്ന ശ്രദ്ധേയായ താരമാണ് രഞ്ജിനി ഹരിദാസ്. ചില സിനിമകളിലും നടിയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകരുടെ ഇടയിലെ പ്രധാന ചര്‍ച്ച. ദിവ്യ ജോസ് എന്ന കോളേജ് കാലത്തെ സുഹൃത്താണ് രഞ്ജിനി ഹരിദാസിന് ഫോട്ടോ അയച്ചുകൊടുത്തത്. കോളേജ് കാലത്തെ പരിപാടിയില്‍ രഞ്ജിനിയും സംഘവും നൃത്തം ചെയ്യുന്നതാണ് ഫോട്ടോയില്‍ കാണുന്നത്.
പ്രിയപ്പെട്ട കൂട്ടുകാരി ഫോട്ടോയിലൂടെ സെന്റ് തെരാസ് കോളേജിലെ പഴയ ഓര്‍മകളിലേക്ക് തന്നെ കൊണ്ടുപോയി എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരിക്കലും മറക്കാനാകാത്ത ചില ഓര്‍മകളാണ് അത് എന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
തന്നെ ചിത്രത്തില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണോയെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഒരു ക്ലൂ. കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്. അത് അനുവദനീയമായിരുന്നില്ലെങ്കിലും സംഭവം പക്ഷേ ബോധപൂര്‍വമായിരുന്നു. എന്നാല്‍ അതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. എന്റെ ടീം അതൊക്കെ പരിഹിരിക്കുകയും ചെയ്തുവെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Keywords: News, Kerala, Cinema, Entertainment, Film, Dance, Festival, Photo, Friend, Actor, Reality -Show, instagram, Social Network, Ranjini Hridas shares her photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.