സുഹൃത്തിന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കി രഞ്ജിനി ഹരിദാസ്; ശരതിനൊപ്പമുള്ള പൂള്‍ ചിത്രം വൈറലാകുന്നു

 


കൊച്ചി: (www.kvartha.com 18.10.2021) സുഹൃത്തിന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കി അവതാരിക രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. 39 വയസായെങ്കിലും ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ചോദ്യം ഉയര്‍ന്നെങ്കിലും അതിനൊക്കെ ഉചിതമായ മറുപടിയും രഞ്ജിനി നല്‍കിയിരുന്നു.

സുഹൃത്തിന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കി രഞ്ജിനി ഹരിദാസ്; ശരതിനൊപ്പമുള്ള പൂള്‍ ചിത്രം വൈറലാകുന്നു

വിദേശത്ത് പഠിച്ചുവളര്‍ന്ന താരം തന്റെ അവതരണത്തിലെ പ്രത്യേക ശൈലി കൊണ്ടുതന്നെ ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയിരുന്നു. ഇതിനിടെ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. 'ബിഗ് ബോസ്' മലയാളം ആദ്യ സീസണിലെ മത്സരാര്‍ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, തന്റെ കൂട്ടുകാരന്‍ ശരത്തിന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കുകയാണ് രഞ്ജിനി. രഞ്ജിനി സോഷ്യല്‍ മീഡയയില്‍ പങ്കുവച്ച ശരത്തിനൊപ്പമുള്ള പൂള്‍ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും രഞ്ജിനി ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്.

പതിനാറു വര്‍ഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്. ശരതിനോടുള്ള പ്രണയം രഞ്ജിനി തുറന്നുപറഞ്ഞത് ഇങ്ങനെ;

'ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.'

'ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.'

കല്യാണം കഴിക്കുക എന്ന ആശയം തനിക്കിപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും അതിന്റെ നിയമവശങ്ങള്‍ ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

'കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളെയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.'

സുഹൃത്തിന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കി രഞ്ജിനി ഹരിദാസ്; ശരതിനൊപ്പമുള്ള പൂള്‍ ചിത്രം വൈറലാകുന്നു

Keywords:  Ranjini Haridas celebrates her boyfriend Sharath Pulimood's birthday, Kochi, News, Birthday Celebration, Social Media, Marriage, Actress, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia