'ഞങ്ങൾ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്': മലയാളികളുടെ സൂപെർ സ്റ്റാർ മമ്മുട്ടിയെ കുറിച്ച് രഞ്ജി പണിക്കർ

 


കൊച്ചി: (www.kvartha.com 18.06.2021) മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്തും, നിർമാതാവും, സംവിധായകനും, അഭിനേതാവും, സംഭാഷണ രചയിതാവും പത്രപ്രവർത്തകനും കവിയുമാണ് രഞ്ജി പണിക്കർ. മലയാള ചലച്ചിത്രങ്ങളിൽ സ്ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

എന്നാൽ ഇപ്പോൾ മമ്മൂക്കയുമായി വഴക്കുണ്ടാകുന്ന ഓര്‍മ പങ്കു വച്ചിരിക്കുകയാണ് രഞ്ജി പണിക്കര്‍.

'ഞങ്ങൾ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്': മലയാളികളുടെ സൂപെർ സ്റ്റാർ മമ്മുട്ടിയെ കുറിച്ച് രഞ്ജി പണിക്കർ

'ചിലപ്പോള്‍ ഡബിങ് തിയേറ്ററില്‍ ഇരിക്കുമ്പോൾ, എന്നാല്‍ നിങ്ങള്‍ വന്നങ്ങ് ഡബ് ചെയ്യ്' എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടി പറയുന്നത്' രണ്‍ജി പണിക്കര്‍ പറയുന്നു

ഞങ്ങൾ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. മിക്ക കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതിക്കൊണ്ടു ചെല്ലുമ്പോൾ അതൊക്കെ കടിച്ചാല്‍ പൊട്ടാത്തതാണെന്നും, അവയ്ക്കൊക്കെ നീളം കൂടുതലാണെന്നും പറ‍ഞ്ഞ് മമ്മൂക്ക വഴക്കിടാറുണ്ടെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

Keywords:  News, Kerala, State, Mammootty, Film, Cinema, Entertainment, Actor, Director, Ranji Panicker, Ranji Panicker talks about Malayalee superstar Mammootty.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia