രണ്‍ബീര്‍ കപൂറിന്റെ പുതിയ ''ലൈവ് ഓപ്പണ്‍'' പ്രചാരണവുമായി മാക്രോമാന്‍ എം സീരീസ്

 


കൊച്ചി: (www.kvartha.com 19.07.2017) പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡായ മാക്രോമാന്‍ എം സീരീസിന്റെയും മാക്രോവുമണ്‍ ഡബ്ല്യു സീരീസിന്റെയും പുതിയ പ്രചാരണ ചിത്രങ്ങള്‍ തരംഗമാകുന്നു. പുതുനൂറ്റാണ്ടിന്റെ പ്രതീകമായ രണ്‍ബീര്‍ കപൂര്‍ ബ്രാന്‍ഡ് അംബാസഡറാകുന്ന പ്രചാരണ ചിത്രം ''ലൈവ് ഓപ്പണ്‍'' എന്ന മന്ത്രമാണ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ഒരു തലമുറയുടെ നേര്‍ ചിത്രമാണ് അവതരിപ്പിക്കുന്നത്.''ലൈവ് ഓപ്പണ്‍'' എന്ന പുതിയ മാക്രോമാന്‍ ഫിലോസഫിയിലൂടെ ബ്രാന്‍ഡിന്റെ പുതുമയും പുരോഗമന വീക്ഷണവുമാണ് വെളിവാകുന്നത്.

ക്ഷമിക്കാന്‍ തയ്യാറല്ലാത്ത അടുത്ത തലമുറയുടെ ആഘോഷമാണ് പുതിയ മാക്രോമാന്‍ എം സീരീസ് ടിവി കമേഴ്‌സ്യലിലൂടെ അവതരിപ്പിക്കുന്നത്. രണ്‍ബിര്‍ കപൂറിന്റെ മള്‍ട്ടി ഹ്യൂഡ് മാക്രോമാന്‍ എംസീരീസിനൊപ്പം ദൂരൂഹതയോടെ മാക്രോവുമണും ഉണ്ട്. രാജ്യാന്തര രൂപകല്‍പനയും ആഴത്തിലുള്ളതും ഗവേഷണത്തിലൂന്നിയുമുള്ള ഏറ്റവും മികച്ച ഫാബ്രിക് സൃഷ്ടിയാണ് മാക്രോമാന്‍ ലക്ഷ്യമിടുന്നതെന്നും യുവജനങ്ങളുടെ സ്‌റ്റൈലിന്റെയും ഫാഷന്റെയും ഭാഗമായി എം സീരീസിനെ മാറ്റുകയെന്ന ലക്ഷ്യമാണ് പ്രചാരണ ചിത്രത്തിനുള്ളതെന്നും മാക്രോമാന്‍- മാക്രോവുമണ്‍ ബ്രാന്‍ഡ് ഡയറക്ടറും പ്രസിഡന്റുമായ വികാശ് അഗര്‍വാള്‍ പുതിയ പരസ്യ ചിത്രത്തെ കുറിച്ച് പറഞ്ഞു.

 രണ്‍ബീര്‍ കപൂറിന്റെ പുതിയ ''ലൈവ് ഓപ്പണ്‍'' പ്രചാരണവുമായി മാക്രോമാന്‍ എം സീരീസ്

പ്രേക്ഷകരുമായി നേരിട്ടുള്ള ബന്ധത്തിന് ഏറ്റവും അനുയോജ്യനാണ് രണ്‍ബീര്‍ കപൂറെന്നും രണ്‍ബീറിന് യുവജനങ്ങളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല, യുവാവു കൂടിയാണെന്നും ധീരനായ ഈ നീല നേത്രമുള്ള ആണ്‍കുട്ടി ബ്രാന്‍ഡിന് ഏറ്റവും അനുയോജ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാക്രോമാന്‍ ബ്രാന്‍ഡിന്റെ പുതിയ പുരോഗമന യാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ''ലൈവ് ഓപ്പണ്‍'' എന്നത് എന്റെ തന്നെ വിശ്വാസത്തില്‍പ്പെട്ടതാണെന്നും ബ്രാന്‍ഡിന്റെ ധീരമായ ഈ നിലപാടിനോട് ചെറുപ്പക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നതായും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള നെറ്റ് വര്‍ക്കിലൂടെ മാക്രോമാന്‍ എം സീരീസ് വളരെ ശക്തമായ വളര്‍ച്ച കൈവരിച്ചു. ബ്രാന്‍ഡിന്റെ വനിതകള്‍ക്കായുള്ള മാക്രോവുമണ്‍ ഡബ്ല്യു സീരീസും തുല്യ സ്വാധീനം നേടിയിട്ടുണ്ട്. മാക്രോമാന് ഇന്ന് വിവിധ ഫാബ്രിക്കുകളിലായി 150ല്‍ പരം ഉല്‍പ്പന്നങ്ങളുണ്ട്. അടിവസ്ത്രങ്ങള്‍ കൂടാതെ സ്‌പോര്‍ട്ട്‌സ് വെയര്‍, ലീഷര്‍വെയര്‍, കാഷ്വല്‍ വെയര്‍ തുടങ്ങിയ വിഭാഗങ്ങളിലും സാന്നിധ്യമുണ്ട്. മാക്രോമാന്‍ എം സീരീസിന്റെ വേനല്‍- ശൈത്യകാല വസ്ത്രങ്ങളും ഇറങ്ങുന്നുണ്ട്.


Also Read:
കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ranbir urges Rupa's Macroman & Macrowoman to 'live open', Kochi, News, Advertisement, Celebration, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia