Pregnant Alia Bhatt | ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന് പരിപാടിക്കിടെ ആലിയ ഭട്ടിനെ കളിയാക്കി രണ്‍ബീര്‍ കപൂര്‍; പിന്നാലെ താരത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്ത്
Aug 19, 2022, 19:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന് പരിപാടിക്കിടെ ആലിയ ഭട്ടിനെ കളിയാക്കി രണ്‍ബീര്‍ കപൂര്‍. പിന്നാലെ താരത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്ത്. അടുത്തിടെ വിവാഹിതരായ ആലിയയും രണ്‍ബീറും ഇപ്പോള്‍ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയും റിലീസിന് അടുത്തിരിക്കുകയാണ്. നിലവില്‍ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷനല്‍ പരിപാടികളുടെ തിരക്കിലാണ് ആലിയയും രണ്‍ബീറും.
പ്രൊമോഷനല്‍ പരിപാടിക്കിടെ രണ്‍ബീര്‍ ആലിയക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മറ്റു സിനിമകള്‍ പോലെ ബ്രഹ്മാസ്ത്ര എന്തുകൊണ്ട് പ്രൊമോട് ചെയ്യുന്നില്ല എന്നായിരുന്നു പരിപാടിയില്‍ അവതാരകന്റെ ചോദ്യം.
ഇതിന് ആലിയയുടെ മറുപടി ഇങ്ങനെ:
'തീര്‍ചയായും..ഞങ്ങള്‍ ഈ സിനിമയും പ്രൊമോട് ചെയ്യും. ഇനി നിങ്ങളുദ്ദേശിച്ച ചോദ്യം ഞങ്ങള്‍ എല്ലായിടത്തും നിറഞ്ഞുനിന്ന് എന്തുകൊണ്ട് പ്രൊമോട് ചെയ്യുന്നില്ല എന്നാണോ . ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്...' ഈ ഉത്തരം പൂര്ത്തായിക്കുന്നതിന് മുമ്പ് രണ്‍ബീര്‍ ഇടപെടുകയായിരുന്നു.
ആലിയയുടെ ബേബി ബംപ് ചൂണ്ടിക്കാണിച്ച്..'ചിലരുടെ വയര്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത് എനിക്കു കാണാം..' എന്നായിരുന്നു രണ്‍ബീറിന്റെ കമന്റ്. ഇതുകേട്ട് ആലിയ ഞെട്ടുന്നതും രണ്‍ബീര്‍ പുറത്തുതട്ടി തമാശ പറഞ്ഞതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഇതിനുപിന്നാലെയാണ് നിരവധി പേര് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിനെ തമാശയായി കാണാനാകില്ലെന്നും ഗര്‍ഭിണിയാകുന്നതോടെ സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഒരു ആരാധകന് കമന്റ് ചെയ്തു. ഇതേ കാര്യം ബന്ധുവായ കരീനയോട് പറയാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
Keywords: Ranbir Kapoor's Comment About Pregnant Alia Bhatt Slammed By Internet, Mumbai, News, Bollywood, Actress, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

