രണ്‍ബീറും ആലിയയും വിവാഹിതരായത് വീടിന്റെ ബാല്‍കണിയില്‍; അഗ്നിയെ വലംവെച്ചത് 7ന് പകരം 4 തവണ മാത്രം; അറിയാം ആഘോഷത്തിന്റെ വിശേഷങ്ങൾ
Apr 15, 2022, 15:42 IST
മുംബൈ: (www.kvartha.com 15.04.2022) ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം രാജ്യമെമ്പാടുമുള്ള ആരാധകര്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കല്യാണ തീയതി പ്രഖ്യാപനവും. വ്യാഴാഴ്ച ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയിലായിരുന്നു ആഘോഷങ്ങള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ പ്രധാന ചടങ്ങാണ് അഗ്നിക്ക് ചുറ്റും വരനും വധുവും ഏഴ് വട്ടം വലംവയ്ക്കുക എന്നത്. എന്നാല്‍ താരദമ്പതികള്‍ നാല് തവണ മാത്രമേ വലംവെച്ചുള്ളൂ എന്ന് ആലിയയുടെ സഹോദന്‍ രാഹുല്‍ ഭട്ട് വെളിപ്പെടുത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരിക്കുകയാണ്.
വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമ ഉപയോക്താക്കളും ആരാധകരും വ്യാഴാഴ്ച രാത്രി വൈകിയും കംപ്യൂടറിനും മൊബൈൽ ഫോണിനും മുന്നില്‍ കാത്തിരിക്കുകയായിരുന്നു. രാത്രി വൈകി ഫോടോ പുറത്ത് വന്നതോടെ ഏവരും കോരിത്തരിച്ചു പോയി. അത്രയ്ക്ക് മനോഹരമായാണ് യുവമിഥുനങ്ങള്‍ അണിഞ്ഞൊരുങ്ങി എത്തിയത്.
പണ്ഡിറ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഓരോ തവണ അഗ്നിയെ വലംവയ്ക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചെന്നും ആലിയയുടെ സഹോദന്‍ രാഹുല്‍ പറഞ്ഞു. ആദ്യത്തെ വലംവയ്ക്കല്‍ മതത്തിന് വേണ്ടിയും രണ്ടാമത്തേത് നല്ല മക്കളെ ലഭിക്കാനും ആയിരുന്നു. ഇങ്ങിനെ പല കാര്യങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഏഴ് തവണത്തെ അഗ്നിപ്രദിക്ഷണം. എന്നാല്‍ ഇരുവരും നാല് തവണ മാത്രം വലംവെച്ചാല്‍ മതിയെന്ന് തീരുമാനിച്ചത് നല്ല കാര്യമാണെന്ന് രാഹുല്‍ വിശേഷിപ്പിച്ചു. വിവാഹ ചടങ്ങ് നിയന്ത്രിച്ച പണ്ഡിറ്റ് വളരെക്കാലമായി കപൂറിന്റെ കുടുംബത്തിന് അറിയാം.
രണ്‍ബീറിനൊപ്പമുള്ള ഒരു കൂട്ടം ചിത്രങ്ങള്‍ ആലിയ പങ്കുവെച്ചപ്പോള്‍, രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തില്‍ നിന്നുള്ള മനോഹരമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായി. രണ്‍ബീറിന്റെ വീടും പ്രദേശവും മുഴുവന്‍ മഞ്ഞ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
താനും രണ്‍ബീറും ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ 'ബാല്‍കണിയില്‍' കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായെന്ന് അടിക്കുറിപ്പില്‍ ആലിയ എഴുതി. പ്രണയത്തിന്റെ അവസാന അഞ്ച് വര്‍ഷം ഇതേ ബാല്‍ക്കണിയിലാണ് ചെലവഴിച്ചതെന്നും അതിനാലാണ് അവിടെവെച്ച് വിവാഹിതരായതെന്നും താരം വെളിപ്പെടുത്തി. 'പ്രണയം, ചിരി, സുഖകരമായ നിശബ്ദതകള്‍, സിനിമാ, രാത്രികള്‍, മണ്ടത്തരങ്ങള്‍, വൈന്‍, ആനന്ദം, ചൈനീസ് പലഹാരങ്ങള്‍ അങ്ങനെ ഒരുപാട് ഓര്‍മകള്‍ ഉണ്ട്.' ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്‌നേഹവും സന്തോഷവും തന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആലിയ പറഞ്ഞു.
Keywords: News, National, Top-Headlines, Bollywood, Cinema, Actor, Actress, Alia Bhatt, Ranbir Kapoor, Wedding, Social Media, Viral, Ranbir Kapoor And Alia Bhatt Took Only 4 Pheras at Wedding; Here's Why.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.