പെണ്‍സുഹൃത്ത് ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍; താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയുടെ വിലകേട്ടാല്‍ ഞെട്ടും

മുംബൈ: (www.kvartha.com 29.09.2021) പെണ്‍സുഹൃത്ത്  ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. രാജസ്ഥാനിലെ ജോധ്പൂര്‍ സുജന്‍ ജവായ് കാംപിലായിരുന്നു ജന്മദിനാഘോഷം. സൂര്യാസ്തമയം ആസ്വദിക്കുന്ന രണ്‍ബീറിന്റെയും ആലിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പെണ്‍സുഹൃത്ത് ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍; താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയുടെ വിലകേട്ടാല്‍ ഞെട്ടും

രണ്‍ബീര്‍- ആലിയ താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയ്ക്ക് 75,000 രൂപ മുതല്‍ 1,65,000 രൂപയാണ് വില. രാജസ്ഥാനിന്റെ തനത് സംസ്‌കാരത്തിനപ്പുറം ലക്ഷ്വറിയും ഒത്തൊരുമിക്കുന്ന ടെന്റുകളും സൂടുകളുമാണ് ഇവിടെയുള്ളത്.

'ജന്മദിനാശംസകള്‍, എന്റെ ജീവിതമേ,' എന്നാണ് ആലിയ രണ്‍ബീറിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍ സാഹ്നി, സിനിമാരംഗത്തു നിന്ന് നടി അനുഷ്‌ക ശര്‍മ, മനീഷ് മല്‍ഹോത്ര, അനുഷ്‌ക രഞ്ജന്‍ തുടങ്ങിയവരും രണ്‍ബീറിന് ആശംസകള്‍ നേര്‍ന്നിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി രണ്‍ബീറും ആലിയയും പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പെണ്‍സുഹൃത്ത് ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍; താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയുടെ വിലകേട്ടാല്‍ ഞെട്ടും

Keywords:  Ranbir Kapoor-Alia Bhatt spend his birthday at luxurious Rs 1.65 lakh per night retreat, photos from lakeside picnic go viral, Mumbai, News, Cinema, Bollywood, Actress, Birthday Celebration, Hotel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia