വീണ്ടും സംവിധാന ലോകത്തേക്ക്; 'ഗാനഗന്ധര്വന്' ശേഷം പുതിയ ചിത്രവുമായി രമേശ് പിഷാരടി
                                                 Dec 6, 2021, 17:29 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com 06.12.2021) 'ഗാനഗന്ധര്വന്' ശേഷം തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി രമേശ് പിഷാരടി. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്കുകള് നടക്കുകയാണെന്ന് പിഷാരടി ഫേസ്ബുകില്‍ കുറിച്ചു. 
 
  മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളിലൂടെ സുപരിചിതനായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മാണം. ബാദുശ എന്‍ എം ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.  
 
  ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളിലെത്തിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയെ നായനാക്കി ഒരുക്കിയ ഗാനഗന്ധര്വന്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തില്‍ പുതുമുഖം വന്ദിത ആയിരുന്നു നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്. 
  അതേസമയം, നവാഗതനായ നിധിന് ദേവീദാസ് സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ടാ'ണ് രമേശ് പിഷാരടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും പിഷാരടി അഭിനയിക്കുന്നുണ്ട്. 
 
  Keywords:  News, Kerala, State, Kochi, Entertainment, Cinema, Actor, Cine Actor, Cinema, Business, Finance, Facebook, Social Media, Ramesh Pisharody announce his next film as a director 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
