ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.05.2016) ഡാന്‍സ് ഡാന്‍സ് ചിത്രത്തില്‍ മൈക്കിള്‍ ജാക്‌സനായി റംസാന്‍ എത്തുന്നു. ഒരു ഇടവേളയ്ക്കുശേഷം നിസാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം റംസാന്‍ മൈക്കിളായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വിജയിയായ റംസാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രംകൂടിയാണിത്. മൂന്നു പുതുമുഖ നായികമാരാണ് ഈ ചിത്രത്തിലുള്ളത്. റോഷ്ണി സിംഗ്, ഐശ്വര്യ, അനിഘ, സുരാജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, സുധീര്‍ കരമന, മന്‍രാജ്, കോട്ടയം പ്രദീപ്, സുനില്‍ സുഖദ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ലോകമാകെ തന്റെ മാന്ത്രിക സംഗീതംകൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സണോടുള്ള ആരാധനയാല്‍ സംഗീതത്തെയും നൃത്തത്തെയും സ്‌നേഹിച്ച ഒരു കലാകാരി തന്റെ മകനു മൈക്കിള്‍ എന്നു പേരിട്ടു. മൈക്കിളിന്റെ അച്ഛന്റെ പേര് ജാക്‌സണ്‍ എന്ന് ആയതിനാല്‍ കേരളത്തിലും അങ്ങനെ മൈക്കിള്‍ ജാക്‌സണ്‍ ഉണ്ടായി. കുട്ടിക്കാലം മുതല്‍ മൈക്കിളിനു നൃത്തത്തോടും സംഗീതത്തോടും വലിയ താല്‍പര്യമായിരുന്നു. പക്ഷേ, അച്ഛന് ഇത്തരം കലാപരിപാടികളില്‍ തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല.
നാട്ടുകാരും അച്ഛനുംകൂടി അവനെ പരിഹസിച്ചപ്പോള്‍ അമ്മ മാത്രമായിരുന്നു ആകെയുള്ള ആശ്രയം. എങ്ങനെയെങ്കിലും അറിയപ്പെടുന്ന നര്‍ത്തകനാകണമെന്ന് ആഗ്രഹിച്ചിരുന്ന മൈക്കിളിന്റെ അമ്മ മരിച്ചതോടെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു. പക്ഷേ, അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ മൈക്കിള്‍ നേരിടുന്ന പ്രതിസന്ധികളുടെയും വിജയത്തിന്റെ രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Keywords: Dance, Kochi, Kerala, Cinema, Entertainment, Malayalam, Ramzan, Dance Dance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.