രാജ്യസഭയില്‍ മാതൃഭാഷയില്‍ പ്രസംഗിച്ച് സുരേഷ് ഗോപി എംപി; ആവശ്യപ്പെട്ടത് ആനകളെ ട്രകുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്ന്; നന്നായി സംസാരിച്ചുവെന്ന് വെങ്കയ്യ നായിഡു
Apr 6, 2022, 17:15 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) രാജ്യസഭയില്‍ മാതൃഭാഷയില്‍ പ്രസംഗിച്ച് നടനും ബി ജി പി നേതാവുമായ സുരേഷ് ഗോപി എംപി. രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് അദ്ദേഹം മലയാളത്തില്‍ നടത്തിയത്. ആനകളെ ട്രകുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. കേന്ദ്ര, വനം വകുപ്പിന് മുന്നിലാണ് സുരേഷ് ഗോപി നിവേദനം അവതരിപ്പിച്ചത്.
പ്രസംഗത്തിന് ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നന്നായി സംസാരിച്ചുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാര്‍ക്കും ആദരവ് അര്‍പ്പിച്ചാണ് പ്രസംഗം തുടങ്ങിയത്.
1972ല്‍ നിലവില്‍ വന്ന വന്യജീവി സംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതി വരുത്തിയിരുന്നു. ആനകളുടെ വാണിജ്യ, വില്‍പന കൈമാറ്റം നിരോധിച്ചു കൊണ്ടുള്ളതാണിത്. ഈ ഭേദഗതി കാരണം ഇന്ന് കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്ലിങ്ങളുടേയും ആഘോഷങ്ങളില്‍ ആനയുടെ സാന്നിധ്യം വളരെ കുറവാണ്. ഒരുപക്ഷെ ആനകളെ ചൂഷണം ചെയ്യുന്നത് കൂടിയതിനാലാകാം ഈ ഭേദഗതി കൊണ്ടുവന്നത്.
എന്നാല്‍ ആനകളെ എഴുന്നള്ളിച്ച് കൊണ്ടുള്ള തൃശൂര്‍ പൂരം ഉള്‍പെടെയുള്ളതിന് ഇത് ബാധിച്ചിരിക്കുകയാണ്. ആനകളെ ലോറിയിലും ട്രകിലും കയറ്റിയാണ് തിരികെ കൊണ്ടുപോകുന്നത്. ഇത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ആനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് വളരെ മോശപ്പെട്ട അവസ്ഥയില്‍ വിവിധ ഇടങ്ങളില്‍ നിന്നും കയറ്റി സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ട്.
ഇത് നിരോധിക്കണമെന്ന് താന്‍ കേന്ദ്രസര്‍കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മലയാളികള്‍ക്ക് വേണ്ടി മാത്രമല്ല എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ അദ്ദേഹത്തെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. മലയാളത്തിലാണ് വെങ്കയ്യ നായിഡു അഭിനന്ദനവുമായി എത്തിയത്. 'അഭിനന്ദനം നന്നായി സംസാരിച്ചു' എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്.
Keywords: Rajya Sabha: Suresh Gopi speaks in Malayalam, chairman Naidu applauds, New Delhi, News, Cinema, Actor, Suresh Gopi, Politics, BJP, Rajya Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.