രജ്‌നീകാന്തിന്റെ പേട്ട റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; അജിതിന്റെ വിശ്വസവും ചോര്‍ന്നതായി റിപോര്‍ട്ട്

 


ചെന്നൈ:(www.kvartha.com 10/01/2019) രജ്‌നീകാന്തിന്റെ പേട്ട റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റിലെത്തി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച എച്ച്ഡി പ്രിന്റാണ് പ്രചരിക്കുന്നത്. അതേസമയം, അജിത് നായകനായ വിശ്വസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളും റിലീസ് ദിവസം തന്നെ ചോര്‍ന്നത് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ രജനിയുടെ കാലയും റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു.

രജ്‌നീകാന്തിന്റെ പേട്ട റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; അജിതിന്റെ വിശ്വസവും ചോര്‍ന്നതായി റിപോര്‍ട്ട്

യുവ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേട്ട നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പേട്ടയില്‍ അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും പീറ്റര്‍ ഹെയ്ന്‍ ആക്ഷനും ഒരുക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Cinema, Entertainment,Rajnikanth's recent movie 'Peta' in Internet on first day 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia