രജനി വീണ്ടും ആരാധകരെ കാണുന്നു; യുദ്ധം വരുമോ? രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടായേക്കും!
Dec 15, 2017, 12:11 IST
ചെന്നൈ: (www.kvartha.com 15.12.2017) യുദ്ധം വരുമ്പോള്‍ നമ്മുക്ക് ഒരുമ്മിക്കാം.. എന്നു പറഞ്ഞ് പിരിഞ്ഞ രജനീകാന്ത് തന്റെ ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഇതോടെ രജനീകാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ പോകുന്നു എന്ന സൂചനകള്‍ ശക്തമാവുകയാണ്.
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെയാണ് താര- ആരാധക കൂടിക്കാഴ്ച നടക്കുന്നത്.
കഴിഞ്ഞ മേയില്‍ നടന്ന ആരാധക സംഗമത്തില്‍ ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമാണ് രജനികാന്ത് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്. എന്നാല്‍ അതിനു പിന്നാലെ ഡിസംബര്‍ 12 ന് തന്റെ പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ കാണാന്‍ തയാറായിരുന്നില്ല. ഇനി വരുന്ന കൂടിക്കാഴ്ചയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശന നിലപാട് വ്യക്തമാക്കുമോ എന്നാണ് സിനിമാ- രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഉലകനായകന്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും കമല്‍ പുറത്തിറക്കിയിരുന്നു.

Also Read:
പഴയങ്ങാടിയില്‍ ട്രെയിനിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ കാസര്‍കോട് സ്വദേശി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajinikanth to meet fans by Dec end; hopes for political entry mounts, Chennai, News, Politics, Cinema, Media, Report, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.