അഭ്യൂഹങ്ങള്‍ക്ക് വിരാമം; തമിഴ് സൂപര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാർടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്

 


ചെന്നൈ: (www.kvartha.com 03.12.2020) അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാർടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് നടത്തും. 2021 ജനുവരിയിലായിരിക്കും പാർടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രജനി ഇക്കാര്യം അറിയിച്ചത്. 

താന്‍ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമതികള്‍ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നല്‍കിയിരുന്നു. 69 കാരനായ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമം; തമിഴ് സൂപര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാർടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോക്കം പോകുന്നു എന്ന് സൂചിപ്പിച്ച് ഒരു മാസം മുന്‍പ് രജനിയുടെ പേരില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു.

എന്നാല്‍ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ താരം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം നടക്കുന്നത്.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോള്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രജനീകാന്ത് തയാറായിട്ടില്ല.

Keywords:  Rajinikanth to launch party in January, outfit to fight 2021 polls, Chennai, News, Cinema, Actor, Rajanikanth, Politics, Meeting, Trending, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia