സ്‌റ്റൈല്‍മന്നന്‍ പറയുന്നു, ഉലകനായകന്‍ ആളൊരു ചൂടന്‍

 


ചെന്നൈ: (www.kvartha.com 07.04.2017) സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് ഉലകനായകന്‍ കമല്‍ ഹാസനെക്കുറിച്ചു പറഞ്ഞ കമന്റാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. താന്‍ പരിജയപ്പെട്ടതില്‍വെച്ച് ഏറ്റവും ചൂടനായ വ്യക്തി കമലഹാസനാണെന്നാണ് രജനികാന്ത് പറഞ്ഞിരിക്കുന്നത്. കമലഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ ഓര്‍മ്മകളെ സ്മരിച്ചു കൊണ്ട് ഒത്തുകൂടിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനി.

കമല ഹാസന് ദേഷ്യം വന്നാല്‍ ഏങ്ങനെയാണെന്ന് തനിക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ ദേഷ്യത്തെ തണുപ്പിക്കാന്‍ സാധിക്കുന്ന രണ്ട് പേര്‍ മാത്രമായിരുന്നു ഉള്ളത്. കമലിന്റെ സഹോദരന്മാരായ ചന്ദ്രഹാസനും, ചാരു ഹാസനും. എന്നാല്‍ ഇവര്‍ രണ്ടു പേരും ഇന്ന് കമലിനെ വിട്ട് പിരിഞ്ഞു. കമലിന്റെ ദു:ഖത്തില്‍ താന്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

കമലഹാസനു ജീവിതത്തില്‍ സമ്പാദ്യം എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു കാരണം ചന്ദ്രഹാസനാണ്. പുതിയ തലമുറയിലെ അഭിനേതാക്കള്‍ പോലും കാശിന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുമ്പോള്‍ കമല്‍ തുടക്കം മുതലേ സമ്പാദ്യ കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ചന്ദ്രഹാസനാണ് കാശിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നതെന്നും തന്റെ വൈകാരീകമായ പ്രസംഗത്തില്‍ രജനി പറഞ്ഞു.

സ്‌റ്റൈല്‍മന്നന്‍ പറയുന്നു, ഉലകനായകന്‍ ആളൊരു ചൂടന്‍

രജിനികാന്തിനെ കൂടാതെ സത്യരാജ്, നാസര്‍, വിശാല്‍, കെ എസ് രവികുമാര്‍, ഇളയരാജ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. തന്റെ സഹോദരന്മാരുടെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞുവെന്ന് പറഞ്ഞ കമല്‍ സിനിമാ ലോകത്തെ സുഹൃത്തുക്കളും, രജനികാന്തിനെ പോലുള്ള സഹോദര തുല്യര്‍ നല്‍കുന്ന പിന്തുണയുമാണ് തനിക്ക് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതെന്നും പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 18 നാണ് ലണ്ടനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 82കാരനായ ചന്ദ്രഹാസന്‍ മരിക്കുന്നത്. വീരുമാണ്ടി, വിശ്വരൂപം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ രാജ് കമല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ചന്ദ്രഹാസനാണ് നിര്‍മ്മിച്ചത്.

Also Read:
പാളത്തില്‍ കുഴി; മലബാര്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടു; ഗ്യാങ്ങ്മാന്റെ അവസരോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം; ട്രെയിനുകള്‍ വൈകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajinikanth: Kamal Haasan is the angriest person I've ever met, Chennai, Brother, Friends, London, Cinema, News, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia