രജനീകാന്തിന് അനുയോജ്യം കാവിക്കൊടി, താന്‍ യുക്തിവാദി; പുതിയ വിവാദത്തിന് തിരികൊളുത്തി കമലഹാസന്‍
Sep 25, 2017, 16:59 IST
ചെന്നൈ: (www.kvartha.com 25.09.2017) തമിഴ് രാഷ്ട്രീയത്തിലേക്ക് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമലഹാസനും ഉടന്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി ഉലകനായകന്‍ കമലഹാസന്‍. രജനീകാന്ത് ബി.ജെ.പിക്ക് അനുയോജ്യനായ കക്ഷിയാണെന്നും അദ്ദേഹത്തിന്റെ മതപരമായ വിശ്വാസം നോക്കുമ്പോള്‍ കാവിക്കൊടിയാണ് കൂടുതല്‍ അനുയോജ്യമെന്നും പറഞ്ഞ കമലഹാസന്‍ എന്നാല്‍ താന്‍ തികച്ചും യുക്തവാദിയാണെന്നും അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ ജാതിയതയ്ക്ക് എതിരാണ്. എന്നാല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ പറയുകയുണ്ടായി.
കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ അച്ഛാദിന്‍ വന്നോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ അച്ഛാദിന്‍ വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും താരം വിശദീകരിച്ചു. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരായാണ് താന്‍ സഖ്യം രൂപീകരിക്കുകയെന്നും അത് ഈ വര്‍ഷമവസാനം ഉണ്ടാവുമെന്നും കമല്‍ പറഞ്ഞു. വര്‍ഷങ്ങളായി അണ്ണാ ഡി.എം.കെയുടെയും ഡി.എം.കെയുടെയും അഴിമതിയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാണുന്നത്. എന്നാല്‍ അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:
കോടതി പരിസരത്ത് യുവാവിനെ പഞ്ച് കൊണ്ട് കുത്തിയ സംഭവം; ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajinikanth is the BJP's Correct Kamalahasan, chennai, Politics, News, Media, Controversy, Cinema, Entertainment, National.
Keywords: Rajinikanth is the BJP's Correct Kamalahasan, chennai, Politics, News, Media, Controversy, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.