SWISS-TOWER 24/07/2023

കബാലിക്ക് പിന്തുണ നല്‍കി വാട്‌സ് ആപ് ഇമോജിയില്‍ രജനീകാന്തും

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 04.07.2016) കബാലിക്ക് പിന്തുണ നല്‍കി വാട്‌സ് ആപ് ഇമോജിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും. രജനികാന്തിന്റെ അടുത്ത് റിലീസാകാന്‍ പോകുന്ന പുതിയ ചിത്രമായ കബാലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ്.

ദക്ഷിണേന്ത്യയില്‍ രജനി ചിത്രങ്ങള്‍ക്കായുള്ള ആരാധകരുടെ ആവേശത്തോടെയുള്ള വരവേല്‍പ്പ് രാജ്യത്തു പുറത്തും തരംഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മൊബൈല്‍ ഉപഭോതാക്കളുടെ പ്രിയപ്പെട്ട മെസേജ് ആപ്പ്, ഇപ്പോള്‍ ഇമോജികളില്‍ താരത്തിന്റെ സിനിമാ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളവയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിലെ മുപ്പത്തഞ്ചു ശതമാനം മൊബൈല്‍ ഉപഭോക്താക്കളും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. രജനിയുടെ പുതിയ ചിത്രം കബാലി, ബാഷാ എന്നിവയിലെ കഥാപാത്രങ്ങളെയാണ് പ്രധാനമായും ഇമോജികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ ഐക്കണ്‍ ലിസ്റ്റിനു താഴെ ആയിട്ടാണ് ഇത് കാണാന്‍ സാധിക്കുന്നത്. ആരാധകര്‍ക്ക് ഇടയില്‍ ഇപ്പോള്‍ രജനീകാന്തിന്റെ ഇമോജി തരംഗമായിരിക്കുകയാണ്.

കബാലിക്ക് പിന്തുണ നല്‍കി വാട്‌സ് ആപ് ഇമോജിയില്‍ രജനീകാന്തും

Also Read:
ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഒരാള്‍കൂടി മരിച്ചു

Keywords:  Rajinikanth gets honoured with WhatsApp emoji, chennai, Cinema, Entertainment, Released, Actor, Mobil Phone, Phone call, Cinema, Football, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia