പ്രതീക്ഷ വാനോളം! മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈൽ മന്നൻ രജനി കാന്തും ഒന്നിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 26.11.2017) മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ രജനി കാന്തും ഒന്നിക്കുന്നു. മറാത്തി ചിത്രത്തിനായാണ് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നത്. ‘പസായദന്‍’ എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തുമെന്ന് മിറര്‍ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ.

1991 ൽ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രജനീകാന്തും അവസാനമായി ഒന്നിച്ചത്. മഹാഭാരതത്തിലെ കര്‍ണന്റെ കഥയുടെ പശ്ചാത്തലത്തിലാണ് മണിരത്‌നത്തിന്റെ ചിത്രത്തിലെ കഥാപാത്ര നിര്‍മ്മിതി. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് പ്രധാന കാരണം അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ് എന്നതാണ്.

പ്രതീക്ഷ വാനോളം! മെഗാസ്റ്റാര്‍  മമ്മൂട്ടിയും സ്റ്റൈൽ മന്നൻ രജനി കാന്തും ഒന്നിക്കുന്നു

രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക. അതേസമയം മാസ്റ്റർപീസാണ് മമ്മൂട്ടിയുടെ അടുത്തിറങ്ങാൻ പോകുന്ന സിനിമ. ചിത്രത്തിൻറെ ടീസർ മലയാളത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

Summary: Rajinikanth and Mammootty appeared together on screen in Mani Rathnam’s Thalapathy 26 years ago. A much-celebrated movie, now it looks like the duo will be back again. Thalapathi was an iconic movie for Tamil cinema. With two of the biggest actors from South Indian film industry joining hands together onscreen under the direction of Mani Rathnam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia