ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 28.10.2021) സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് രജനീകാന്ത് ആശുപത്രിയിലെത്തിയത്. പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധവൃത്തങ്ങള്‍ അറിയിച്ചു.
70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം, ഇന്‍ഡ്യന്‍ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
Keywords: Rajinikanth admitted to Kauvery Hospital in Chennai for ‘health check-up’, Chennai, News, Rajanikanth, Hospital, Treatment, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

